വല്ലാത്തൊരു വിധിയിത്… റ​സ്റ്റ​റ​ന്‍റി​ൽ സാ​മ്പാ​റി​നെ​ച്ചൊ​ല്ലി ത​ർ​ക്കം; സൂ​പ്പ​ർ​വൈ​സ​ർ കൊ​ല്ല​പ്പെ​ട്ടു അ​ച്ഛ​നും മ​ക​നും അ​റ​സ്റ്റി​ൽ


ചെ​ന്നൈ: ചെ​ന്നൈ​യി​ൽ സാ​മ്പാ​റി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. പ​ല്ലാ​വ​രം പ​മ്മ​ൽ മെ​യി​ൻ റോ​ഡി​ലു​ള്ള അ​ഡ​യാ​ർ ആ​ന​ന്ദ​ഭ​വ​ൻ റ​സ്റ്റ​റ​ന്‍റി​ലെ സൂ​പ്പ​ർ​വൈ​സ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന അ​രു​ൺ (30) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ശ​ങ്ക​ർ (55), മ​ക​ൻ അ​രു​ൺ കു​മാ​ർ (30) എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി.

അ​ച്ഛ​നും മ​ക​നും റ​സ്റ്റ​റ​ന്‍റി​ലെ​ത്തി ഭ​ക്ഷ​ണം പാ​ഴ്സ​ൽ ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പാ​ഴ്സ​ലി​ൽ വ​യ്ക്കാ​ൻ അ​ധി​ക സാ​മ്പാ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും റ​സ്റ്റ​റ​ന്‍റ് ജീ​വ​ന​ക്കാ​ർ ത​യാ​റാ​യി​ല്ല.

തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ടെ അ​ച്ഛ​നും മ​ക​നും ചേ​ർ​ന്ന് റ​സ്റ്റ​റ​ന്‍റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ചു. വ​ഴ​ക്ക് ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് അ​രു​ണി​ന് മ​ർ​ദ​ന​മേ​റ്റ​ത്.

ബോ​ധ​ര​ഹി​ത​നാ​യ ഇ​യാ​ളെ ഉ​ട​ൻ​ത​ന്നെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment