കണ്ണൂരിൽ നാ​ളെ വീ​ണ്ടും  യാ​ത്രാ വി​മാ​ന​മെ​ത്തും; മു​ഖ്യ​മ​ന്ത്രി​യു​ടെ അ​വ​ലോ​ക​ന​യോ​ഗ​വും നാ​ളെ; ഉദ്ഘാടനം ഡിസംബർ 9ന്

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന തീ​യ​തി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി വി​ല​യി​രു​ത്തു​ന്ന​തി​നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​ളെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി വി​മാ​ന​ത്താ​വ​ളം സ​ന്ദ​ർ​ശി​ച്ച ശേ​ഷം അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ൻ, ക​ള​ക്ട​ർ മി​ർ മു​ഹ​മ്മ​ദ​ലി, ഐ​ജി ബ​ൽ​റാം കു​മാ​ർ ഉ​പാ​ധ്യ​യ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി.​ശി​വ​വി​ക്രം, കി​യാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഡി​സം​ബ​ർ ഒ​ൻ​പ​തി​നു ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന​ത്തി​ൽ ഒ​രു ല​ക്ഷം പേ​രെ​യാ​ണ് കി​യാ​ൽ പ്ര​തീ​ക്കു​ന്ന​ത്.

കേ​ര​ളീ​യ ത​നി​മ​യി​ലാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ക്കു​ക. ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ വേ​ദി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​വി​ടെ​യാ​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കും.

Related posts