ഭ​ർ​ത്താ​വി​ന്‍റെ ഫോ​ണ്‍ അ​നു​വാ​ദ​മി​ല്ലാ​തെ ഉ​പ​യോ​ഗി​ച്ചു; ഭാ​ര്യ​യ്ക്ക് ത​ട​വു ശി​ക്ഷ

അ​നു​വാ​ദ​മി​ല്ലാ​തെ ഭ​ർ​ത്താ​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച ഭാ​ര്യ​യ്ക്ക് ത​ട​വു ശി​ക്ഷ. യു​എ​ഇ​യി​ലാ​ണ് ഏ​റെ നാ​ട​കീ​യ​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട​തി യു​വ​തി​ക്ക് മൂ​ന്നു മാ​സ​ത്തെ ശി​ക്ഷ​യാ​ണ് വി​ധി​ച്ച​ത്.

ഭ​ർ​ത്താ​വി​ന്‍റെ ആ​രോ​പ​ണം ഇ​ങ്ങ​നെ. “ഞാ​ൻ ഉ​റ​ങ്ങി കി​ട​ക്കു​മ്പോ​ൾ ഫോ​ണ്‍ കൈ​ക്ക​ലാ​ക്കു​ന്ന ഭാ​ര്യ, ഫോ​ണി​ലെ ചി​ത്ര​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യി കൈ​മാ​റു​ന്ന സ​ന്ദേ​ശ​ങ്ങ​ളും എ​ല്ലാം ഇ​വ​രു​ടെ ഫോ​ണി​ലേ​ക്കു പ​ക​ർ​ത്തു​ന്നു​വെ​ന്നാ​ണ്. മാ​ത്ര​മ​ല്ല എ​ന്‍റെ സ്വ​കാ​ര്യ​വി​വ​ര​ങ്ങ​ൾ ഇ​വ​ർ സ്വന്തം സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് കൈ​മാ​റാ​റു​ണ്ടെ​ന്നും ആ​രോ​പി​ച്ചു’.

എ​ന്നാ​ൽ ഭാ​ര്യ​യു​ടെ വാ​ദ​മി​ങ്ങ​നെ. “കു​റെ നാ​ളു​ക​ൾ​ക്കു മു​മ്പ് ഒ​രു യു​വ​തി​ക്ക് അ​ദ്ദേ​ഹം സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ന്ന​ത് എ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു. അ​തി​നു​ശേ​ഷം അ​ദ്ദേ​ഹം ഫോ​ണി​ന്‍റെ പാ​സ് വേ​ഡ് എ​നി​ക്കു പ​റ​ഞ്ഞു ത​രു​ക​യും ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​വാ​നു​ള്ള അ​നു​വാ​ദം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്ന​താ​ണ്’.

ദ​മ്പ​തി​മാ​ർ പ​ങ്കാ​ളി​യു​ടെ ഫോ​ണ്‍ അ​നു​വാ​ദ​മി​ല്ലാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് യു​എ​ഇ​യി​ൽ ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ള്ള​താ​ണ്. റാ​സ​ൽ അ​ൽ ഖൈ​മ​യി​ലെ കോ​ട​തി​യാ​ണ് ഈ ​യു​വ​തി​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്.

Related posts