തൊടുപുഴ: ക്ഷീരജില്ലയായ ഇടുക്കിയില്‍ വീണ്ടും പാല് ഉത്പാദനത്തില്‍ മുന്നേറ്റം. ഒരു വര്‍ഷത്തിനിടെ ഒരു ലക്ഷം ലിറ്ററിനു മേല്‍ വര്‍ധനയാണ് ക്ഷീരമേഖലയിലെ പ്രതിസന്ധികള്‍ക്കിടയിലും ഉണ്ടായത്.എന്നാല്‍ പാല്‍വില വര്‍ധിപ്പിക്കണമെന്ന ആവശ്യം ഇനിയും അംഗീകരിക്കാത്തതില്‍ ക്ഷീരകര്‍ഷകര്‍ കടുത്ത പ്രതിഷേധത്തിലാണ്.
കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ജനുവരിയോടെ പാല്‍വില വര്‍ധിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഇതുവരെയും നടപ്പായിട്ടില്ല. ക്ഷീരകര്‍ഷകരോടുള്ള അധികൃതരുടെ അവഗണന തുടരുന്നതിലും പുലര്‍ച്ചെ മുതല്‍ അന്തിയോളം പണിയെടുത്താലും മെച്ചപ്പെട്ട വരുമാനം നേടാന്‍ കഴിയാത്ത സാഹചര്യവും കണക്കിലെടുത്ത് ഒട്ടേറെ പേര് ഈ മേഖലയില്‍നിന്നു പിന്‍വാങ്ങി.
ഏതാനും വര്‍ഷങ്ങളായി ജില്ലയില്‍ പാല് ഉത്പാദനത്തില്‍ കുറവാണ് രേഖപ്പെടുത്തി വന്നിരുന്നത്. എന്നാല്‍ 2025ല്‍ ജില്ലയില്‍ ഉത്പാദിപ്പിച്ചത് 18,82,528 ലിറ്റര്‍ പാലാണെന്നാണ് ജില്ലാ ക്ഷീര വികസന വകുപ്പിന്റെ കണക്ക്. 2024-ല്‍ 17,67,194 ലിറ്ററായിരുന്നു ഉത്പാദനം . ഒരു വര്‍ഷത്തിനിടെ 1,15,334 ലിറ്റര്‍ പാലിന്റെ വര്‍ധനയാണുണ്ടായത്. എന്നാല്‍ 2021-22 വര്‍ഷം ക്ഷീര സംഘങ്ങളില്‍ കര്‍ഷകര്‍ അളന്നത് 22,33,720 ലിറ്റര്‍ പാലായിരുന്നു. ഇതു കണക്കിലെടുത്താല്‍ പാല് ഉത്പാദനത്തില്‍ വലിയ ഉയര്ച്ചയുണ്ടാക്കാനായില്ലെന്നാണു വിലയിരുത്തല്‍.
ഇതിനു പുറമേ സ്വകാര്യ ക്ഷീരസംഘങ്ങളിലും പ്രാദേശിക വിപണികളിലും വീടുകളിലും വിറ്റഴിക്കുന്ന പാലിന്റെകൂടി കണക്കെടുത്താല്‍ 20 ലക്ഷം ലിറ്ററിനു മേല്‍ പാല് കഴിഞ്ഞ വര്‍ഷം ഉത്പാദിപ്പിച്ചു. ഒട്ടേറെ കര്‍ഷകര്‍ ക്ഷീരമേഖലയില്‍നിന്നു പിന്‍വാങ്ങിയിട്ടും കഴിഞ്ഞവര്‍ഷം ഉത്പാദനം മെച്ചപ്പെടുത്താനായത് ക്ഷീരവികസന വകുപ്പിനു നേട്ടമായി.
കൃഷിയോടൊപ്പമാണ് പല കര്‍ഷകരും അധികവരുമാനമെന്ന നിലയില്‍ കന്നുകാലി വളര്‍ത്തല്‍ നടത്തുന്നത്. ക്ഷീരകര്‍ഷകരുടെ ഒരു ദിവസം കടന്നുപോകുന്നത് പുലര്‍ച്ചെ മുതല്‍ രാത്രി വൈകുംവരെയുള്ള അധ്വാനത്തിലൂടെയാണ്. രാപ്പകലോളം കഠിനാധ്വാനം നടത്തി ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് പശുപരിപാലനവും ജീവിതവും മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയില്ലെന്നാണ് കര്‍ഷകരുടെ അഭിപ്രായം. ജില്ലയില്‍ 190 ക്ഷീര സംഘങ്ങളാണ് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നത്.
നേരത്തേ പതിനായിരത്തിനു മേല്‍ കര്‍ഷകര്‍ ഈ സംഘങ്ങളില്‍ പാല് അളന്നിരുന്നു. എന്നാല്‍ ഇവരില്‍ നല്ലൊരു വിഭാഗം കര്‍ഷകരും ഈ മേഖല ഉപേക്ഷിച്ച് മറ്റു മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോയി. ഇതോടെ ജില്ലയിലെ പാല് ഉത്പാദനത്തിലും വലിയ തോതില്‍ കുറവുണ്ടായി. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന പല ക്ഷീരസംഘങ്ങളും പ്രതിസന്ധിയെത്തുടര്‍ന്ന് അടച്ചുപൂട്ടി. ഒട്ടേറെ സംഘങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്നും ഭാരവാഹികള്‍ പറയുന്നു.
ഉത്പാദനച്ചെലവിന് ആനുപാതികമായി പാലിനു വില ലഭിക്കുന്നില്ലെന്നതാണ് കര്‍ഷകരുടെ പതിവു പരാതി. കൂടുതല്‍ കര്‍ഷകരും പാല് വിറ്റഴിക്കുന്നത് പ്രാദേശിക ക്ഷീരസംഘങ്ങള്‍ വഴിയാണ്. പാലിന്റെ കൊഴുപ്പിന്റെയും കൊഴുപ്പിതര ഘടകങ്ങളുടെയും അടിസ്ഥാനത്തിലാണ് വില നിശ്ചയിക്കുന്നത്.
നിലവില്‍ ക്ഷീരസംഘങ്ങളില്‍ അളക്കുന്ന ഒരു ലിറ്റര്‍ പാലിന് 43-45 രൂപ നിരക്കിലാണ് വില ലഭിക്കുന്നത്. എന്നാല്‍ ഒരു ലിറ്റര്‍ പാല് ഉത്പാദിപ്പിക്കണമെങ്കില്‍ 48.50 രൂപ ചെലവു വരുമെന്ന് കര്‍ഷകര്‍ പറയുന്നു. ഏതാനും വര്‍ഷങ്ങളായി പാല്‍വിലയില്‍ വര്‍ധന വരുത്തിയിട്ടില്ല.
കാലിത്തീറ്റ വിലയില്‍ നേരിയ കുറവു വന്നതു മാത്രമാണ് കര്‍ഷകരുടെ ഏക ആശ്വാസം. പച്ചപ്പുല്ല് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കാലിത്തീറ്റയാണ് പശുക്കള്‍ക്ക് പ്രധാനമായും നല്‍കുന്നത്. ഇതിനു പുറമേ തവിട്, പിണ്ണാക്ക്, വൈക്കോല്‍ എന്നിവയും നല്‍കണം. ഇവയുടെയും വില ക്രമാതീതമായി വര്‍ധിച്ചു.
ഇതിനു പുറമേ പശുക്കള്‍ക്ക് രോഗം ഉണ്ടായാല്‍ ചികില്‍സയ്ക്കും പണം മുടക്കണം. ഇത്തരത്തില്‍ ഉത്പാദനച്ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് പാല്‍വില അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.തൊടുപുഴ: ക്ഷീരജില്ലയായ ഇടുക്കിയില്‍ വീണ്ടും പാല് ഉത്പാദനത്തില്‍ മുന്നേറ്റം. ഒരു വര്‍ഷത്തിനിടെ ഒരു ലക്ഷം ലിറ്ററിനു മേല്‍ വര്‍ധനയാണ് ക്ഷീരമേഖലയിലെ പ്രതിസന്ധികള്‍ക്കിടയിലും ഉണ്ടായത്.
എന്നാല്‍ പാല്‍വില വര്‍ധിപ്പിക്കണമെന്ന ആവശ്യം ഇനിയും അംഗീകരിക്കാത്തതില്‍ ക്ഷീരകര്‍ഷകര്‍ കടുത്ത പ്രതിഷേധത്തിലാണ്. കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ജനുവരിയോടെ പാല്‍വില വര്‍ധിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഇതുവരെയും നടപ്പായിട്ടില്ല. ക്ഷീരകര്‍ഷകരോടുള്ള അധികൃതരുടെ അവഗണന തുടരുന്നതിലും പുലര്‍ച്ചെ മുതല്‍ അന്തിയോളം പണിയെടുത്താലും മെച്ചപ്പെട്ട വരുമാനം നേടാന്‍ കഴിയാത്ത സാഹചര്യവും കണക്കിലെടുത്ത് ഒട്ടേറെ പേര് ഈ മേഖലയില്‍നിന്നു പിന്‍വാങ്ങി.
ഏതാനും വര്‍ഷങ്ങളായി ജില്ലയില്‍ പാല് ഉത്പാദനത്തില്‍ കുറവാണ് രേഖപ്പെടുത്തി വന്നിരുന്നത്. എന്നാല്‍ 2025ല്‍ ജില്ലയില്‍ ഉത്പാദിപ്പിച്ചത് 18,82,528 ലിറ്റര്‍ പാലാണെന്നാണ് ജില്ലാ ക്ഷീര വികസന വകുപ്പിന്റെ കണക്ക്. 2024-ല്‍ 17,67,194 ലിറ്ററായിരുന്നു ഉത്പാദനം . ഒരു വര്‍ഷത്തിനിടെ 1,15,334 ലിറ്റര്‍ പാലിന്റെ വര്‍ധനയാണുണ്ടായത്. എന്നാല്‍ 2021-22 വര്‍ഷം ക്ഷീര സംഘങ്ങളില്‍ കര്‍ഷകര്‍ അളന്നത് 22,33,720 ലിറ്റര്‍ പാലായിരുന്നു. ഇതു കണക്കിലെടുത്താല്‍ പാല് ഉത്പാദനത്തില്‍ വലിയ ഉയര്ച്ചയുണ്ടാക്കാനായില്ലെന്നാണു വിലയിരുത്തല്‍.
ഇതിനു പുറമേ സ്വകാര്യ ക്ഷീരസംഘങ്ങളിലും പ്രാദേശിക വിപണികളിലും വീടുകളിലും വിറ്റഴിക്കുന്ന പാലിന്റെകൂടി കണക്കെടുത്താല്‍ 20 ലക്ഷം ലിറ്ററിനു മേല്‍ പാല് കഴിഞ്ഞ വര്‍ഷം ഉത്പാദിപ്പിച്ചു. ഒട്ടേറെ കര്‍ഷകര്‍ ക്ഷീരമേഖലയില്‍നിന്നു പിന്‍വാങ്ങിയിട്ടും കഴിഞ്ഞവര്‍ഷം ഉത്പാദനം മെച്ചപ്പെടുത്താനായത് ക്ഷീരവികസന വകുപ്പിനു നേട്ടമായി.
കൃഷിയോടൊപ്പമാണ് പല കര്‍ഷകരും അധികവരുമാനമെന്ന നിലയില്‍ കന്നുകാലി വളര്‍ത്തല്‍ നടത്തുന്നത്. ക്ഷീരകര്‍ഷകരുടെ ഒരു ദിവസം കടന്നുപോകുന്നത് പുലര്‍ച്ചെ മുതല്‍ രാത്രി വൈകുംവരെയുള്ള അധ്വാനത്തിലൂടെയാണ്. രാപ്പകലോളം കഠിനാധ്വാനം നടത്തി ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് പശുപരിപാലനവും ജീവിതവും മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയില്ലെന്നാണ് കര്‍ഷകരുടെ അഭിപ്രായം. ജില്ലയില്‍ 190 ക്ഷീര സംഘങ്ങളാണ് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നത്.
നേരത്തേ പതിനായിരത്തിനു മേല്‍ കര്‍ഷകര്‍ ഈ സംഘങ്ങളില്‍ പാല് അളന്നിരുന്നു. എന്നാല്‍ ഇവരില്‍ നല്ലൊരു വിഭാഗം കര്‍ഷകരും ഈ മേഖല ഉപേക്ഷിച്ച് മറ്റു മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോയി. ഇതോടെ ജില്ലയിലെ പാല് ഉത്പാദനത്തിലും വലിയ തോതില്‍ കുറവുണ്ടായി. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന പല ക്ഷീരസംഘങ്ങളും പ്രതിസന്ധിയെത്തുടര്‍ന്ന് അടച്ചുപൂട്ടി. ഒട്ടേറെ സംഘങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്നും ഭാരവാഹികള്‍ പറയുന്നു.
ഉത്പാദനച്ചെലവിന് ആനുപാതികമായി പാലിനു വില ലഭിക്കുന്നില്ലെന്നതാണ് കര്‍ഷകരുടെ പതിവു പരാതി. കൂടുതല്‍ കര്‍ഷകരും പാല് വിറ്റഴിക്കുന്നത് പ്രാദേശിക ക്ഷീരസംഘങ്ങള്‍ വഴിയാണ്. പാലിന്റെ കൊഴുപ്പിന്റെയും കൊഴുപ്പിതര ഘടകങ്ങളുടെയും അടിസ്ഥാനത്തിലാണ് വില നിശ്ചയിക്കുന്നത്.
നിലവില്‍ ക്ഷീരസംഘങ്ങളില്‍ അളക്കുന്ന ഒരു ലിറ്റര്‍ പാലിന് 43-45 രൂപ നിരക്കിലാണ് വില ലഭിക്കുന്നത്. എന്നാല്‍ ഒരു ലിറ്റര്‍ പാല് ഉത്പാദിപ്പിക്കണമെങ്കില്‍ 48.50 രൂപ ചെലവു വരുമെന്ന് കര്‍ഷകര്‍ പറയുന്നു. ഏതാനും വര്‍ഷങ്ങളായി പാല്‍വിലയില്‍ വര്‍ധന വരുത്തിയിട്ടില്ല.കാലിത്തീറ്റ വിലയില്‍ നേരിയ കുറവു വന്നതു മാത്രമാണ് കര്‍ഷകരുടെ ഏക ആശ്വാസം.
പച്ചപ്പുല്ല് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കാലിത്തീറ്റയാണ് പശുക്കള്‍ക്ക് പ്രധാനമായും നല്‍കുന്നത്. ഇതിനു പുറമേ തവിട്, പിണ്ണാക്ക്, വൈക്കോല്‍ എന്നിവയും നല്‍കണം. ഇവയുടെയും വില ക്രമാതീതമായി വര്‍ധിച്ചു.ഇതിനു പുറമേ പശുക്കള്‍ക്ക് രോഗം ഉണ്ടായാല്‍ ചികില്‍സയ്ക്കും പണം മുടക്കണം. ഇത്തരത്തില്‍ ഉത്പാദനച്ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് പാല്‍വില അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.