ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദം: 17 ല​ക്ഷം രൂ​പ​യു​ടെ ബാ​ങ്കിം​ഗ് ജോ​ലി സ​ന്തോ​ഷം ന​ല്കു​ന്നി​ല്ല, ജോ​ലി ഉ​പേ​ക്ഷി​ച്ച് യുവാവ്; കോ​ർ​പ​റേ​റ്റ് ക​ൾ​ച്ച​റിനെ​ക്കു​റി​ച്ച് ഐ​ഐ​ടി ഡ​ൽ​ഹി മു​ൻ വി​ദ്യാ​ർ​ഥി ചി​രാ​ഗ്

കോ​ർ​പ്പ​റേ​റ്റ് ബാ​ങ്കിം​ഗി​ലെ ഉ​യ​ർ​ന്ന ശ​മ്പ​ള​മു​ള്ള ജോ​ലി ഉ​പേ​ക്ഷി​ച്ച യു​വാ​വി​ന്‍റെ തീ​രു​മാ​നം തൊ​ഴി​ൽ സ​മ്മ​ർ​ദ്ദം, ജീ​വ​ന​ക്കാ​രു​ടെ ക്ഷേ​മം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ണ്ടും തു​ട​ക്ക​മി​ട്ടു. 24കാ​ര​നാ​യ ഐ​ഐ​ടി ഡ​ൽ​ഹി മു​ൻ വി​ദ്യാ​ർ​ത്ഥി ചി​രാ​ഗ് മ​ദാ​നി​ന്, 17 ല​ക്ഷം രൂ​പ വാ​ർ​ഷി​ക വ​രു​മാ​നം ല​ഭി​ക്കു​ന്ന​തി​ൽ അ​ത്ര സ​ന്തോ​ഷ​മി​ല്ല.

ത​ന്‍റെ രാ​ജി പെ​ട്ട​ന്നു​ള്ള തീ​രു​മാ​ന​മ​ല്ലെ​ന്നും, ത​നി​ക്ക് ജോ​ലി​യും വ്യ​ക്തി​ജീ​വി​ത​വും ബാ​ല​ൻ​സ് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും വീ​ഡി​യോ​യി​ൽ ചി​രാ​ഗ് വെ​ളി​പ്പെ​ടു​ത്തു​ന്നു. ഈ ​തീ​രു​മാ​നം പെ​ട്ടെ​ന്നു​ണ്ടാ​യ​ത​ല്ല, മ​റി​ച്ച് വ​ർ​ദ്ധി​ച്ചു​വ​രു​ന്ന തൊ​ഴി​ൽ സ​മ്മ​ർ​ദ്ദം കാ​ര​ണ​മാ​ണെ​ന്നും ചി​രാ​ഗ് പ​റ​യു​ന്നു​ണ്ട്.

രാ​വി​ലെ 9 മു​ത​ൽ വൈ​കു​ന്നേ​രം 5 വ​രെ​യു​ള്ള സാ​ധാ​ര​ണ ജോ​ലി​യാ​യി തു​ട​ങ്ങി​യ​ത് പി​ന്നീ​ട് രാ​ത്രി 7 മ​ണി വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്നു. തി​ര​ക്കേ​റി​യ ഈ ​ഷെ​ഡ്യൂ​ൾ വി​ശ്ര​മ​ത്തി​നോ വ്യ​ക്തി​ജീ​വി​ത​ത്തി​നോ സ​മ​യം ന​ൽ​കി​യി​രു​ന്നി​ല്ല. ജോ​ലി​ഭാ​രം വ​ർ​ദ്ധി​ച്ച​തോ​ടെ ഓ​ഫീ​സ് സ​മ​യ​ത്തി​ന് ശേ​ഷ​വും മാ​ന​സി​ക​മാ​യി ജോ​ലി​യി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​യെ​ന്നും ചി​രാ​ഗ് പ​റ​യു​ന്നു.

എ​ന്നാ​ൽ, ജോ​ലി​സ്ഥ​ല​ത്തെ ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ത​നി​ക്കു ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ച്ചു. ജോ​ലി​യി​ൽ ഉ​ത്പാ​ദ​ന​ക്ഷ​മ​ത നി​ല​നി​ർ​ത്താ​ൻ, 10 മു​ത​ൽ 15 മി​നി​റ്റി​നു​ള്ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ചു തീ​ർ​ക്കാ​ൻ ജീ​വ​ന​ക്കാ​രെ നി​ർ​ബ​ന്ധി​ച്ചി​രു​ന്നു. അ​വ​ധി എ​ടു​ക്ക​ണ​മെ​ങ്കി​ൽ പോ​ലും കൃ​ത്യ​മാ​യ വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ ന​ൽ​കേ​ണ്ടി വ​ന്നു.

വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ പ​ല പ്ര​ഫ​ഷ​ണ​ലു​ക​ളും ക​മ​ന്‍റു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി. മ​റ്റ് പ​ല​രും ഇ​തേ അ​വ​സ്ഥ​യി​ൽ ജോ​ലി ഉ​പേ​ക്ഷി​ച്ച് പോ​യ​തി​നെ​ക്കു​റി​ച്ചു​ള്ള ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളും വീ​ഡി​യോ​യ്ക്ക് താ​ഴെ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

 

Related posts

Leave a Comment