കൈയ്യും കാലും കെട്ടിയിട്ട് നഗ്നയാക്കി റോസ്ലിയുടെ ചിത്രം! നിർണായക തെളിവ് ലൈലയുടെ ഫോണിൽ; വീണ്ടെടുക്കാൻ പോലീസ്

കൊ​ച്ചി : ഇ​ല​ന്തൂ​ര്‍ ആ​ഭി​ചാ​ര കൊ​ല​ക്കേ​സി​ല്‍ നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ള്‍ വീ​ണ്ടെ​ടു​ക്കാ​നൊ​രു​ങ്ങി അ​ന്വേ​ഷ​ണ സം​ഘം.

ആ​ഭി​ചാ​ര ക്രി​യ​യു​ടെ ഭാ​ഗ​മാ​യി അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കാ​ല​ടി സ്വ​ദേ​ശി​നി റോ​സ്ലി​യു​ടെ ക​ട്ടി​ലി​ല്‍ കി​ട​ത്തി​യ ചി​ത്രം താ​ന്‍ പ​ക​ര്‍​ത്തി​യ​താ​യി ലൈ​ല പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

ന​ഗ്‌​ന​യാ​ക്കി, കൈ​യ്യും കാ​ലും കെ​ട്ടി​യി​ട്ട നി​ല​യി​ലു​ള്ള ചി​ത്ര​മാ​ണ് പ​ക​ര്‍​ത്തി​യ​ത്. എ​ന്നാ​ല്‍ ഇ​ത് പി​ന്നീ​ട് ലൈ​ല ഫോ​ണി​ല്‍ നി​ന്ന് ഡി​ലീ​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ഈ ​ചി​ത്രം കേ​സി​ല്‍ നി​ര്‍​ണാ​യ​ക തെ​ളി​വാ​യി മാ​റു​മെ​ന്നാ​ണ് സൂ​ച​ന. ലൈ​ല​യു​ടെ ഫോ​ണി​ല്‍ നി​ന്ന് ചി​ത്രം വീ​ണ്ടെ​ടു​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പോ​ലീ​സ് ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.

നി​ല​വി​ല്‍ കു​റ്റം ചെ​യ്‌​തെ​ന്ന് തെ​ളി​യി​ക്കാ​ന്‍ പ്ര​തി​ക​ളു​ടെ മൊ​ഴി മാ​ത്ര​മാ​ണ് ഉ​ള്ള​ത്. മ​റ്റെ​ല്ലാം സാ​ഹ​ച​ര്യ തെ​ളി​വു​ക​ളാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൊ​ല​യ്ക്ക് മു​മ്പേ റോ​സ്ലി​യു​ടെ ചി​ത്രം പ​ക​ര്‍​ത്തി​യെ​ന്ന ലൈ​ല​യു​ടെ മൊ​ഴി നി​ര്‍​ണാ​യ​ക​മാ​കു​ന്ന​ത്.

ചി​ത്രം വീ​ണ്ടെ​ടു​ക്കു​ന്ന​തി​നാ​യി ലൈ​ല​യു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്.

ഇ​ത് ന​ട​ക്കു​ന്ന സ​മ​യ​ത്ത് ലൈ​ല ര​ണ്ട് ഫോ​ണു​ക​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യാ​ണ് വി​വ​രം. ഈ ​ര​ണ്ട് ഫോ​ണു​ക​ളും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചു.

ര​ണ്ടാം പ്ര​തി​യും ലൈ​ല​യു​ടെ ഭ​ര്‍​ത്താ​വു​മാ​യ ഭ​ഗ​വ​ല്‍ സിം​ഗ് സ്മാ​ര്‍​ട്ട് ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​ന്വേ​ഷ​ണ സം​ഘം ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം കേ​സി​ലെ മൂ​ന്നാം പ്ര​തി ലൈ​ല​യു​ടെ ജാ​മ്യാ​പേ​ക്ഷ എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി.

കൊ​ല​പാ​ത​ക​ത്തി​ല്‍ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ലൈ​ല ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ത​നി​ക്കെ​തി​രാ​യ കു​റ്റ​ങ്ങ​ള്‍ പോ​ലീ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും ലൈ​ല പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ ഈ ​വാ​ദ​ങ്ങ​ളെ​ല്ലാം ത​ള്ളി​ക്കൊ​ണ്ട് ആ​യി​രു​ന്നു കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​ത്.

Related posts

Leave a Comment