ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് റാ​ഞ്ചി ടെ​സ്റ്റി​ന് ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി

റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ റാ​ഞ്ചി​യി​ല്‍ 23നു ​ന​ട​ക്കാ​നി​രി​ക്കു​ന്ന ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് ടെ​സ്റ്റ് മ​ത്സ​ര​ത്തി​നു ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി. ഇ​ന്ത്യ​യും ഇം​ഗ്ല​ണ്ടും ത​മ്മി​ലു​ള്ള ക്രി​ക്ക​റ്റ് ടെ​സ്റ്റ് മ​ത്സ​രം ത​ട​സ​പ്പെ​ടു​ത്ത​ണ​മെ​ന്നു സി​ഖ് ഫോ​ര്‍ ജ​സ്റ്റീ​സി​ന്‍റെ ഗു​ര്‍​പ​ത്വ​ന്ത് സിം​ഗ് പ​ന്നു യൂ​ട്യൂ​ബ് വീ​ഡി​യോ​യി​ലൂ​ടെ ആ​ഹ്വാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു.

ജാ​ര്‍​ഖ​ണ്ഡി​ലും പ​ഞ്ചാ​ബി​ലും ആ​ക്ര​മ​ണം ന​ട​ത്ത​ണ​മെ​ന്നു നി​രോ​ധി​ത സം​ഘ​ട​ന​യാ​യ സി​പി​ഐ മാ​വോ​യി​സ്റ്റു​ക​ളോ​ട് പ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു. ഭീ​ഷ​ണി​യു​ടെ ഓ​ഡി​യോ-​വീ​ഡി​യോ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

സം​ഭ​വ​ത്തി​ല്‍ റാ​ഞ്ചി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​ഞ്ചാ​ബ് സ്വ​ദേ​ശി​യാ​യ പ​ന്നു നി​ല​വി​ൽ അ​മേ​രി​ക്ക​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. വീ​ഡി​യോ​യി​ല്‍ ഇം​ഗ്ല​ണ്ട് ടീം ​തി​രി​ച്ചു​പോ​ക​ണ​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ സ​മ​ര്‍​പ്പി​ച്ച എ​ഫ്‌​ഐ​ആ​റി​ല്‍ ഇ​ത് തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​മാ​ണെ​ന്നാ​ണു വി​ശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment