അ​തി​ർ​ത്തി​യി​ൽ പാ​ക് വെ​ടി​വ​യ്പ്; പ്ര​തി​ഷേ​ധ​മ​റി​യി​ക്കാ​ൻ ഇ​ന്ത്യ


ശ്രീ​ന​ഗ​ർ: അ​തി​ർ​ത്തി​യി​ലെ പ്ര​കോ​പ​ന​ത്തി​ൽ പാ​ക്കി​സ്ഥാ​നെ ക​ടു​ത്ത പ്ര​തി​ഷേ​ധ​മ​റി​യി​ക്കാ​ൻ ഇ​ന്ത്യ. ഇ​ന്ന​ലെ രാ​ത്രി ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്കു​നേ​രേ പാ​ക് സൈ​ന്യം വെ​ടി​യു​തി​ർ​ത്തി​രു​ന്നു.

യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ​യാ​ണ് പാ​ക്കി​സ്ഥാ​ൻ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച് ബി​എ​സ്എ​ഫ് പോ​സ്റ്റു​ക​ൾ​ക്കു നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ട് ബി​എ​സ്എ​ഫ് ജ​വാ​ന്മാ​ർ​ക്കും ഒ​രു ത​ദ്ദേ​ശീ​യ​നും പ​രി​ക്കു​പ​റ്റി.

അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​യാ​യ ജ​മ്മു കാ​ഷ്മീ​രി​ലെ അ​ർ​ണി​യ​യി​ലാ​ണ് സം​ഭ​വം. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് പാ​ക് സൈ​ന്യം വെ​ടി​യു​തി​ർ​ത്ത​തെ​ന്ന് മു​തി​ർ​ന്ന ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ സൈ​ന്യം ശ​ക്തി​യാ​യി തി​രി​ച്ച​ടി​ച്ചു. അ​തി​ർ​ത്തി​യി​ലി​പ്പോ​ഴും സം​ഘ​ർ​ഷ​വാ​സ്ഥ തു​ട​രു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഇ​ന്ന​ലെ ജ​മ്മു കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സൈ​ന്യം ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചി​രു​ന്നു. കു​പ്‌​വാ​ര​യി​ലെ മ​ച്ചി​ൽ സെ​ക്ട​റി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

Related posts

Leave a Comment