ഇ​ന്ത്യ​ൻ അ​രി യു​എ​സി​ൽ കൊ​ണ്ടു​വ​ന്നു ത​ള്ള​രു​തെ​ന്ന് ട്രം​പ്

വാ​​​ഷിം​​​ഗ്ട​​​ൺ: ഇ​​​ന്ത്യ​​​ൻ അ​​​രി യു​​​എ​​​സി​​​ൽ കൊ​​​ണ്ടു​​​വ​​​ന്നു ത​​​ള്ള​​​രു​​​തെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. തീ​​രു​​വ ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​ശ്ന​​​ത്തെ നേ​​​രി​​​ടു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ആ​​​ശ്വാ​​​സ പാ​​​ക്കേ​​​ജ് പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ വൈ​​​റ്റ് ഹൗ​​​സി​​​ൽ വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത ച​​​ട​​​ങ്ങി​​​ലാ​​​യി​​​രു​​​ന്നു പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ.

യു​​​എ​​​സി​​​ലെ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് 1200 കോ​​ടി ഡോ​​​ള​​​റി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​കസ​​​ഹാ​​​യ​​​മാ​​​ണ് ട്രം​​​പ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ തു​​​ക യു​​​എ​​​സി​​​ന്‍റെ വ്യാ​​​പാ​​​ര പ​​​ങ്കാ​​​ളി​​​ക​​​ളി​​​ൽ​​നി​​​ന്നും ശേ​​​ഖ​​​രി​​​ച്ച തീ​​രു​​വ വ​​​രു​​​മാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച് ക​​​ണ്ടെ​​​ത്തും.

വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന ഇ​​​റ​​​ക്കു​​​മ​​​തി​​​ക​​​ൾ രാ​​​ജ്യ​​​ത്തെ ക​​​ർ​​​ഷ​​​ക​​​രു​​​ടെമേ​​​ൽ സ​​​മ്മ​​​ർ​​​ദ​​​മു​​​ണ്ടാ​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് ട്രം​​​പി​​​ന്‍റെ വാ​​​ദം. ഉ​​​ഭ​​​യ​​​ക​​​ക്ഷി വ്യാ​​​പാ​​​ര, പ്ര​​​തി​​​രോ​​​ധ ,സ​​​ഹ​​​ക​​​ര​​​ണം ച​​​ർ​​​ച്ച ചെ​​​യ്യാ​​​നാ​​​യി റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ളാ​​ദി​​​മി​​​ർ പു​​​ടി​​​ൻ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ട്രം​​​പി​​​ന്‍റെ വാ​​​ക്കു​​​ക​​​ൾ. അ​​​തേ​​​സ​​​മ​​​യം, ഇ​​​ന്ത്യ-​​​യു​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ത​​​മ്മി​​​ലു​​​ള്ള വ്യാ​​​പാ​​​ര ച​​​ർ​​​ച്ച​​​ക​​​ൾ ഈ ​​​മാ​​​സം തു​​​ട​​​രു​​​മെ​​​ന്നാ​​​ണ് ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന​​​ത്.

Related posts

Leave a Comment