സു​ല്‍ത്താ​ന്‍ അ​സ്‌​ല​ന്‍ ഷാ ​ഹോ​ക്കി ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ മ​ന്ദീ​പി​നു ഹാ​ട്രി​ക്

mandeepഇ​പ്പോ​ഹ്(​മ​ലേ​ഷ്യ): സു​ല്‍ത്താ​ന്‍ അ​സ്‌​ല​ന്‍ ഷാ ​ഹോ​ക്കി ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ, ജ​പ്പാ​നെ​തി​രേ ക​ഷ്ടി​ച്ചു ര​ക്ഷ​പ്പെ​ട്ടു. മ​ന്ദീ​പ് സിം​ഗി​ന്‍റെ ഹാ​ട്രി​ക് മി​ക​വി​ല്‍ 4-3നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ വി​ജ​യം.45, 51, 58 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു മ​ന്ദീ​പി​ന്‍റെ ഗോ​ളു​ക​ള്‍. മൂ​ന്നാം ക്വാ​ര്‍ട്ട​റി​ല്‍ ആ​ദ്യ അ​ഞ്ചു മി​നി​റ്റി​നു​ള്ളി​ലാ​ണ് ജ​പ്പാ​ന്‍റെ ര​ണ്ടു ഗോ​ളു​ക​ള്‍ പി​റ​ന്ന​ത്.

ഹെ​യ്ത യോ​ഷി​ഹാ​ര​യും ഗെ​ന്‍കി മി​താ​നി​യു​മാ​ണ് ജ​പ്പാ​ന്‍റെ സ്‌​കോ​റ​ര്‍മാ​ര്‍. എ​ട്ടാം മി​നി​റ്റി​ല്‍ ആ​കാ​ശ് ചി​ക്തെ​യി​ലൂ​ടെ ഇ​ന്ത്യ​യാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍, 13-ാം മി​നി​റ്റി​ല്‍ ക​സു​മ മ​റാ​റ്റ​യി​ലൂ​ടെ ജ​പ്പാ​ന്‍ സ​മ​നി​ല ഗോ​ള്‍ നേ​ടി. ബ്രി​ട്ട​ന്‍- ഓ​സ്‌​ട്രേ​ലി​യ മ​ത്സ​ര​ത്തി​നു ശേ​ഷ​മേ ഇ​ന്ത്യ ഫൈ​ന​ലി​ലെ​ത്തു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​കൂ.

Related posts