ലെ​ബ​ന​നി​ൽ സൈ​നി​ക​മു​ന്നേ​റ്റം ശ​ക്ത​മാ​ക്കി ഇ​സ്ര​യേ​ൽ

കു​വൈ​റ്റ് സി​റ്റി: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം അ​തി​രൂ​ക്ഷ​മാ​കു​ന്നു. ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ സൈ​ന്യം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ, കു​വൈ​റ്റി​നു​നേ​രേ ഇ​റാ​ന്‍റെ മി​സൈ​ൽ-​ഡ്രോ​ൺ ആ​ക്ര​മ​ണം. വ്യോ​മാ​ക്ര​മ​ണ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് കു​വൈ​റ്റി​ലു​ട​നീ​ളം അ​പാ​യ സൈ​റ​ണു​ക​ൾ മു​ഴ​ങ്ങി. എ​ന്നാ​ൽ, രാ​ജ്യ​ത്തെ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം ആ​ക്ര​മ​ണ​ങ്ങ​ളെ വി​ജ​യ​ക​ര​മാ​യി ചെ​റു​ത്ത​താ​യി കു​വൈ​റ്റ് സൈ​നി​ക വ​ക്താ​വ് അ​റി​യി​ച്ചു.

കാ​ൽ​നൂ​റ്റാ​ണ്ടി​നി​ട​യി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ സൈ​നി​ക മു​ന്നേ​റ്റ​മാ​ണ് ഇ​സ്ര​യേ​ൽ ഇ​പ്പോ​ൾ ലെ​ബ​ന​നി​ൽ ന​ട​ത്തു​ന്ന​ത്. ഞാ​യ​റാ​ഴ്ച തെ​ക്ക​ൻ ലെ​ബ​ന​നി​ലെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ കോ​ട്ട ഇ​സ്രാ​യേ​ൽ സൈ​ന്യം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​സ്ര​യേ​ലി​ന്‍റെ നീ​ക്കം യു​എ​സ് – ഇ​റാ​ൻ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നെ പൂ​ർ​ണ​മാ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ലെ​ബ​ന​നി​ലെ ആ​ക്ര​മ​ണ​ത്തെ ഖ​ത്ത​ർ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

അ​തി​നി​ടെ, പു​തി​യൊ​രു വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശ​വു​മാ​യി യു​എ​സ് രം​ഗ​ത്തെ​ത്തി. യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ ലെ​ബ​ന​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഔ​ൺ, ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ന്യാ​മി​ൻ നെ​ത​ന്യാ​ഹു എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഹി​സ്ബു​ള്ള ആ​ക്ര​മ​ണം പൂ​ർ​ണ​മാ​യി നി​ർ​ത്ത​ണ​മെ​ന്നും, പ​ക​രം ബെ​യ്റൂ​ട്ടി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​ല്ലെ​ന്ന​തു​മാ​ണ് യു​എ​സി​ന്‍റെ പു​തി​യ ഫോ​ർ​മു​ല.

ഇ​റാ​ൻ തു​റ​മു​ഖ​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി ഏ​പ്രി​ൽ 13 മു​ത​ൽ യു​എ​സ് സൈ​ന്യം ഏ​ർ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ നാ​വി​ക ഉ​പ​രോ​ധം തു​ട​രു​ക​യാ​ണ്.മേ​യ് 31 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 118 വാ​ണി​ജ്യ ക​പ്പ​ലു​ക​ൾ യു​എ​സ് സൈ​ന്യം തി​രി​ച്ചു​വി​ട്ട​താ​യും, അ​ഞ്ചെ​ണ്ണം പി​ടി​ച്ചെ​ടു​ത്ത​താ​യും യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് അ​റി​യി​ച്ചു.
അ​തേ​സ​മ​യം, യു​എ​സി​നെ വി​ശ്വ​സി​ക്കാ​ൻ കൊ​ള്ളി​ല്ലെ​ന്ന് ഇ​റാ​ൻ പ​റ​ഞ്ഞു.രാ​ജ്യ​ത്തി​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി സം​ര​ക്ഷി​ക്കാ​തെ വാ​ഷിം​ഗ്ട​ണു​മാ​യി ക​രാ​റി​നി​ല്ലെ​ന്നാ​ണ് ഇ​റാ​ന്‍റെ നി​ല​പാ​ട്.

Related posts

Leave a Comment