ഇ​​റ്റാ​​ലി​​യ​​ൻ ക​​പ്പ് യു​​വ​​ന്‍റ​​സി​​ന്

മി​​ലാ​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ ക​​പ്പ് ഫു​​ട്ബോ​​ൾ കി​​രീ​​ടം യു​​വ​​ന്‍റ​​സി​​ന്. ഫൈ​​ന​​ലി​​ൽ എ​​സി മി​​ലാ​​നെ​​യാ​​ണ് യു​​വെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത നാ​​ലു ഗോ​​ളു​​ക​​ൾ​​ക്ക് കീ​​ഴ​​ട​​ക്കി​​യ​​ത്. ഗോ​​ൾ ര​​ഹി​​ത​​മാ​​യ ആ​​ദ്യ പ​​കു​​തി​​ക്കു​​ശേ​​ഷം ബെ​​ന​​റ്റി​​യ (56, 64 മി​​നി​​റ്റു​​ക​​ൾ), ഡ​​ഗ്ല​സ് കോ​​സ്റ്റ (61-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​ർ യു​​വ​​ന്‍റ​​സി​​നാ​​യി ല​​ക്ഷ്യം​​നേ​​ടി. 76-ാം മി​​നി​​റ്റി​​ൽ നി​​ക്കോ​​ള​​സ് ക​​ലി​​നി​​ക്കി​​ന്‍റെ സെ​​ൽ​​ഫ് ഗോ​​ൾ​​കൂ​​ടി ആ​​യ​​തോ​​ടെ എ​​സി മി​​ലാ​​ന്‍റെ പ​​രാ​​ജ​​യം പൂ​​ർ​​ണം.

തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം ത​​വ​​ണ​​യാ​​ണ് യു​​വെ ഇ​​റ്റാ​​ലി​​യ​​ൻ ക​​പ്പ് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത്. യു​​വെ ഗോ​​ളി ജി​​യാ​​ൻ ലൂ​​യി​​ജി ബ​​ഫ​​ണ്‍ 1999നു ​​ശേ​​ഷം ഇ​​റ്റാ​​ലി​​യ​​ൻ ക​​പ്പ് ഫൈ​​ന​​ൽ ക​​ളി​​ക്കു​​ന്ന​​ത് ഇ​​താ​​ദ്യ​​മാ​​യാ​​ണ്. ക​​ഴി​​ഞ്ഞ ഏ​​ഴ് വ​​ർ​​ഷ​​മാ​​യി എ​​സി മി​​ലാ​​ന് ഒ​​രു കി​​രീ​​ടം പോ​​ലും സ്വ​​ന്ത​​മാ​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല.

Related posts