ചെ​റു​പ്പം കാ​ത്ത് സൂ​ക്ഷി​ക്കു​ന്ന​തി​ന് പി​ന്നി​ൽ ഒ​രു ര​സ​ഹ്യ​വു​മി​ല്ല; സിനിമയിൽ പ്രമോഷൻ കിട്ടിയ സന്തോഷത്തിൽ ജഗദീഷ്


ചെ​റു​പ്പം കാ​ത്ത് സൂ​ക്ഷി​ക്കു​ന്ന​തി​ന് പി​ന്നി​ൽ ഒ​രു ര​സ​ഹ്യ​വു​മി​ല്ല. അ​ച്ഛ​ൻ വേ​ഷ​ത്തി​ലേ​ക്ക് എ​നി​ക്ക് പ്ര​മോ​ഷ​ൻ കി​ട്ടി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ഞാ​ൻ. മു​കേ​ഷി​നും സാ​യ്കു​മാ​റി​നു​മൊ​ക്കെ അ​ത് നേ​ര​ത്തെ കി​ട്ടി.

അ​ച്ഛ​ൻ ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യു​ന്ന​ത് കൊ​ണ്ട് കൂ​ടി​യാ​കാം കു​റ​ച്ച് ചെ​റു​പ്പ​മാ​യി ഇ​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത്. പൃ​ഥ്വി​രാ​ജി​ന്‍റെ തു​ട​ക്കം മു​ത​ൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഒ​രു​പാ​ട് സി​നി​മ​ക​ൾ ചെ​യ്തി​ട്ടു​ണ്ട്.

മാ​ത്ര​മ​ല്ല ന​ല്ലൊ​രു സൗ​ഹൃ​ദ​വു​മു​ണ്ട്. പി​ന്നെ എ​നി​ക്ക് ഇ​ണ​ങ്ങു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​യി​ലു​ണ്ടെ​ങ്കി​ൽ വി​ളി​ക്കാ​റു​ണ്ട്. ഞാ​ൻ ഒ​രു സാ​ഹി​ത്യ​കാ​ര​നൊ​ന്നു​മ​ല്ല.

പ​ക്ഷെ റേ​ഡി​യോ നാ​ട​ക​ങ്ങ​ൾ എ​ഴു​തി​യി​ട്ടു​ണ്ട്. എ​ന്‍റെ കു​റ​ച്ച് റേ​ഡി​യോ നാ​ട​ക​ങ്ങ​ൾ​ക്ക് ശ്രീ​നി​വാ​സ​ൻ തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ഴു​തി​യ​പ്പോ​ൾ ഞാ​ൻ ക​ഥാ​കൃ​ത്തെ​ന്ന പേ​രി​ൽ‌ അ​റി​യ​പ്പെ​ട്ടു​വെ​ന്ന് മാ​ത്രം.

പ​ക്ഷെ ക്രെഡി​റ്റ് കൊ​ടു​ക്കേ​ണ്ട​ത് ശ്രീ​നി​വാ​സ​ന് ത​ന്നെ​യാ​ണ്. എ​ന്‍റെ ക​ഥ​യ്ക്ക് സ്ക്രി​പ്റ്റ് രൂ​പം ന​ൽ​കി​യ​ത് ശ്രീ​നി​വാ​സ​ൻ ത​ന്നെ​യാ​ണ്. പ​ക്ഷെ ‘അ​ധി​പ​ൻ’ ഞാ​ൻ ത​ന്നെ തി​ര​ക്ക​ഥ​യെ​ഴു​തി​യ സി​നി​മ​യാ​ണ്.-ജ​ഗ​ദീ​ഷ്

Related posts

Leave a Comment