നി​യ​മ​വി​രു​ദ്ധ​ കാ​യ​ൽ ഡ്ര​ഡ്ജിം​ഗി​നെ​തി​രേ പ്ര​തി​ഷേ​ധം; സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്

കാ​യം​കു​ളം: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നാ​യി കാ​യം​കു​ളം കാ​യ​ലി​ൽ​നി​ന്ന് മ​ണ​ൽ എ​ടു​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ പ്ര​തി​ഷേ​ധം സം​ഘ​ർ​ഷ​ത്തി​ലേ​ക്കു വ​ഴി​മാ​റി. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. ആ​റാ​ട്ടു​പു​ഴ കി​ഴ​ക്കേ​ക്ക​ര മ​ണി​വേ​ലി​ക്ക​ട​വി​ലാ​ണ് സം​ഭ​വം.​ ക​ണ്ട​ല്ലൂ​ർ തെ​ക്ക് വാ​ഴ​പ്പ​റ​മ്പി​ൽ അ​ജി, ആ​റാ​ട്ടു​പു​ഴ മു​ൻ പ​ഞ്ചാ​യ​ത്തം​ഗം ടി.​പി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​വ​രെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കാ​യ​ലി​ൽ മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ഡ്ര​ഡ്ജിം​ഗ് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് സ​മ​ര​സ​മി​തി​ക്കാ​ർ പ്ര​വ​ർ​ത്ത​നം ത​ട​യാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഡ്ര​ജിം​ഗ്, പ്ര​ദേ​ശ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​ന് ഭീ​ഷ​ണി​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തി​നു​മു​മ്പും നി​ര​വ​ധി പ്ര​ക്ഷോ​ഭ​ങ്ങ​ൾ ഇ​വി​ടെ ന​ട​ന്നി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ആ​രം​ഭി​ച്ച ഡ്ര​ജിം​ഗ് സ​ർ​ക്കാ​ർ തീ​രു​മാ​ന​ങ്ങ​ൾ​ക്കും ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​രോ​പ​ണം. ഭൂ​മി​ക്ക് ആ​ഘാ​ത​മി​ല്ലാ​ത്ത രീ​തി​യി​ൽ ഒ​രു മീ​റ്റ​ർ ആ​ഴ​ത്തി​ൽ മാ​ത്ര​മേ മ​ണ​ൽ എ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ളു​വെ​ങ്കി​ലും ക​രാ​ർ ക​മ്പ​നി ഇ​ത് ലം​ഘി​ച്ച് ഏ​ക​ദേ​ശം 15 മീ​റ്റ​ർ ആ​ഴ​ത്തി​ൽ ഡ്രഡ്​ജിം​ഗ് ന​ട​ത്തു​ന്നു​വെ​ന്നാ​ണ് സ​മ​ര​സ​മി​തി​യു​ടെ ആ​രോ​പ​ണം.

ഇ​തി​ന​കം മൂവായിരത്തി​ല​ധി​കം ലോ​ഡ് മ​ണ​ൽ കാ​യ​ലി​ൽനി​ന്ന് നീ​ക്കം ചെ​യ്ത​താ​യാ​ണ് വി​വ​രം. പ​രി​ക്കേ​റ്റ​വ​രെ ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യിൽ സ​ന്ദ​ർ​ശി​ച്ചു. മ​ണ​ൽ ‍ ഖ​ന​നം താ​ത് കാ​ലി​ക​മാ​യി നി​ർ​ത്തി​വയ്ക്കാ​ൻ ‍ ചെ​ങ്ങ​ന്നൂ​ര്‍ ആ​ർ​ഡി​ഒ​യ്ക്ക് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ നി​ർ​ദേശം ന​ൽ​കി.

Related posts

Leave a Comment