രാ​ത്രി​യിൽ വീടുകൾക്കുനേരെ  കല്ലേറ് ; ജനം ഭീ​തി​യി​ൽ ;അന്വേഷണത്തിനെത്തിയ പോ​ലീ​സി​നും രക്ഷയില്

കൊല്ലം: അ​ഞ്ച​ലിൽ വീടുകൾക്കുനേരെ കല്ലേറ് ജനങ്ങളിൽ ഭീതിപരത്തുന്നു. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും 500 മീ​റ്റ​ർ മാ​ത്രം ദൂ​രെ​യു​ള്ള വീ​ടു​ക​ൾ​ക്ക് നേ​രെ​യാ​ണ് മാ​സ​ങ്ങ​ളാ​യി ക​ല്ലേ​റ്ന​ട​ക്കു​ന്ന​ത്. രാ​ത്രിയിൽ ക​ല്ലേ​റ് പ​തി​വാ​യ​തോ​ടെ നാ​ട്ടു​കാ​ർ​ഭീ​തി​യി​ലാ​ണ്. പ്ര​ദേ​ശ​ത്തു​ള്ള നാ​ലോ​ളം വീ​ടു​ക​ളി​ൽ പ​ല​ത​വ​ണ​ക​ല്ലേ​റു ന​ട​ന്നി​ട്ടു​ണ്ട് .ക​ല്ലേ​റി​ൽ വീ​ടു​ക​ളു​ടെ​യും ജ​നാ​ല​ക​ളും ത​ക​ർ​ന്നു​ട്ടു​ണ്ട്.

എ​ന്നാ​ൽ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ക​ല്ലെ​റി​യു​ന്ന സം​ഘ​ത്തെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​നോ നാ​ട്ടു​കാ​ർ​ക്കോ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം തു​ട​രെ​ത്തു​ട​രെ ക​ല്ലേ​റ് നാ​ട​ന്ന​തി​നെ തു​ട​ർ​ന്ന് അ​ഞ്ച​ൽ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ പൊ​ലീ​സി​ന് നേ​രെ​യും ക​ല്ലേ​റ് ന​ട​ന്നു.

എ​ന്നാ​ൽ പ്ര​തി​ക​ളെ പി​ടി​ക്കാ​ൻ പോ​ലീ​സി​നും ക​ഴി​ഞ്ഞി​ല്ല. ക​ല്ലെ​റി​യു​ന്ന വ​രെ ക​ണ്ടു പി​ടി​ക്കാ​ൻ വേ​ണ്ടി പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ ഒ​ന്ന​ട​ങ്കം രാ​ത്രി​കാ​ല െ​ട്രോ​ളിം​ഗ് ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ. സം​ശ​യാ​സ്പ​ദ​മാ​യി നാ​ട്ടു​കാ​ർ ഒ​രാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി​യെ​ങ്കി​ലും ഇ​യാ​ൾ നിരപരാധിയാണെന്ന് കണ്ട് പോലീ​സ് വെ​റു​തെ വി​ട്ടു.

ഈ​യാ​ളെ ചോ​ദ്യം​ചെ​യ്യാ​ൻ​പോ​ലും പോ​ലീ​സ് ത​യാ​റാ​യി​ല്ലെന്നും നാ​ട്ടു​കാ​ർ​ക്ക് പ​രാ​തി​യു​ണ്ട്. രാ​ത്രി​യിയിലെ കല്ലേറുകാരെ എ​ത്ര​യും വേ​ഗം ക​ണ്ടു പി​ടി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം ല

Related posts