സഹതാരത്തെ ചുംബിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമായില്ല; ബാലതാരമായി വന്ന് ആളുകളുടെ ഇഷ്ടം പിടിച്ചു പറ്റിയ കൗമാര നടി സീരിയലില്‍ നിന്നും പുറത്ത്…

സഹതാരത്തെ ചുംബിക്കുന്നത് അമ്മ എതിര്‍ത്തതിനെത്തുടര്‍ന്ന് കൗമാരതാരം ജന്നത്ത് സുബൈര്‍ റഹ്മാനിയെ അഭിനയിച്ചു കൊണ്ടിരുന്ന സീരിയലില്‍ നിന്നും പുറത്താക്കി. ബാലതാരമായി വന്ന് ജനശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ജന്നത്ത.

തു ആഷികി എന്ന പരമ്പരയില്‍ നിന്നാണ് ഇപ്പോള്‍ താരത്തെ പുറത്താക്കിയിരിക്കുന്നത്. സീരിയലില്‍ ജന്നത്തിന്റെ കഥാപാത്രം സഹതാരത്തിന്റെ കവിളില്‍ ചുംബിക്കുന്ന രംഗമുണ്ടായിരുന്നു. അത് ജന്നത്തിന്റെ അമ്മയ്ക്ക് ഇഷ്ടമായില്ല.

സ്‌ക്രിപ്റ്റ് വായിച്ച് നോക്കിയ അമ്മ രംഗം മാറ്റണമെന്ന് സംവിധായകനോട് പറഞ്ഞു. എന്നാല്‍ അദ്ദേഹം അത് സമ്മതിച്ചില്ല എന്നാണു വിവരം. തുടര്‍ന്ന് നടിയെ ഒഴിവാക്കാന്‍ സംവിധായകന്‍ തീരുമാനിക്കുകയായിരുന്നെന്ന് ചില മാധ്യമങ്ങള്‍ പറയുന്നു.

ചുംബനരംഗം ഒഴിവാക്കാമെന്ന് നിര്‍മാതാവ് വാക്കു തന്നതായാണ് ജന്നത് നേരത്തേ മാധ്യമങ്ങളോട് പറഞ്ഞത്. പക്ഷേ ജന്നത്തിന്റെ അമ്മയുടെ കടുംപിടുത്തങ്ങളില്‍ അണിയറ പ്രവര്‍ത്തകര്‍ അസ്വസ്ഥരാണെന്നും അതിനാല്‍ നടിയെ ഒഴിവാക്കിയെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Related posts