പി. ജയരാജനെ ‘ബിജെപിയിലാക്കാന്‍ ശ്രമിച്ച’ മലപ്പുറം സ്വദേശി അറസ്റ്റില്‍

ക​ണ്ണൂ​ർ: സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗം പി. ​ജ​യ​രാ​ജ​നെ​തി​രെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റി​ട്ട കേ​സി​ൽ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം എ​ട​വ​ണ്ണ ചാ​ത്ത​ല്ലൂ​ർ സ്വ​ദേ​ശി നൗ​ഷാ​ദി​നെ (30) യാ​ണ് അ​റ​സ്റ്റ്ചെ​യ്ത​ത്.

പി. ​ജ​യ​രാ​ജ​ൻ ബി​ജെ​പി​യി​ൽ ചേ​രു​ന്നു​വെ​ന്ന സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. നൗ​ഷാ​ദ് അ​ഡ്മി​നാ​യ എ​ട​വ​ണ്ണ​യി​ൽ ഒ​രു വാ​ട്ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ​യു​ണ്ട്. ഇ​തി​ലൂ​ടെ​യാ​ണ് നൗ​ഷാ​ദ് ജ​യ​രാ​ജ​നെ​തി​രെ വാ​ട്ട്സ്ആ​പ്പ് സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​ത്.

ക​ണ്ണൂ​ർ അ​ഡീ​ഷ​ണ​ൽ എ​സ്ഐ വി.​വി. വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് നൗ​ഷാ​ദി​നെ അ​റ​സ്റ്റ്ചെ​യ്ത​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Related posts