കേ​ര​ള​ത്തി​ല്‍ ജി​യോ നി​രോ​ധി​ച്ചു; കേ​ര​ള ഫൈ​ബ​ര്‍ നെ​റ്റും ഫോണും പാതി നിരക്കിൽ; അംബാനി വിരോധ വ്യാജകഥ ഹിന്ദിയിൽ നിറഞ്ഞോടുന്നു

 

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ റി​ല​യ​ന്‍​സ് ജി​യോ നി​രോ​ധി​ച്ച​ത്രേ! വി​വാ​ദ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള നി​യ​മ​സ​ഭ ഏ​ക​ക​ണ്ഠ​മാ​യി പ്ര​മേ​യം പാ​സാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ജി​യോ നി​രോ​ധ​നം വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

2021 മു​ത​ല്‍ സം​സ്ഥാ​ന​ത്ത് റി​ല​യ​ന്‍​സ് ജി​യോ​യു​ടെ പ്ര​വ​ര്‍​ത്ത​നം നി​രോ​ധി​ക്കാ​ന്‍ കേ​ര​ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചെ​ന്നാ​ണ് അ​വ​കാ​ശ​വാ​ദം. ജി​യോ​യു​ടെ പ​കു​തി നി​ര​ക്കി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നെ​റ്റ്വ​ര്‍​ക്ക് സേ​വ​ന​വും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ന​ല്‍​കാ​നും പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചെ​ന്നും പ​റ​യു​ന്നു.

ഹി​ന്ദി​യി​ലു​ള്ള കു​റി​പ്പി​ല്‍ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ:

മോ​ദി​ക്കും അം​ബാ​നി​ക്കും കേ​ര​ള​ത്തി​ലെ ക​മ്മ്യൂ​ണി​സ്റ്റ് സ​ര്‍​ക്കാ​രി​ന്‍റെ ഉ​ചി​ത​മാ​യ മ​റു​പ​ടി! പു​തി​യ വ​ര്‍​ഷം മു​ത​ല്‍, ജി​യോ​യു​ടെ ഇന്‍റ​ര്‍​നെ​റ്റ് സേ​വ​നം കേ​ര​ള​ത്തി​ല്‍ നി​ര്‍​ത്ത​ലാ​ക്കി.

സ​ര്‍​ക്കാ​രി​ന്‍റെ സ്വ​ന്തം നെ​റ്റ്വ​ര്‍​ക്കാ​യ കേ​ര​ള ഫൈ​ബ​ര്‍ നെ​റ്റ്, ഫോ​ണ്‍ തു​ട​ങ്ങു​ന്ന​ത് ജി​യോ​യു​ടെ പ​കു​തി നി​ര​ക്കി​ലാ​ണ്! റെ​ഡ് സ​ല്യൂ​ട്ട്.

കേ​ര​ള​ത്തി​നു പു​റ​ത്ത് വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന ഈ ​സ​ന്ദേ​ശം വ്യാ​ജ​മാ​ണ്. നാ​ളി​തു​വ​രെ കേ​ര​ള സ​ര്‍​ക്കാ​ര്‍ ജി​യോ നി​രോ​ധി​ക്കു​ക​യോ സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​നം ആ​രം​ഭി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.

Related posts

Leave a Comment