ജോ​ളി​യു​ടെ ഒ​പ്പ്, കൈ​യ​ക്ഷ​ര മാ​തൃ​കാ പ​രി​ശോ​ധ​ന! അ​പേ​ക്ഷ പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​മെ​ന്ന് കോ​ട​തി

താ​മ​ര​ശേ​രി: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര കേ​സു​ക​ളി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ ഒ​പ്പ്, കൈ​യ​ക്ഷ​രം എ​ന്നി​വ​യു​ടെ മാ​തൃ​ക ശേ​ഖ​രി​ക്കാ​നു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ അ​പേ​ക്ഷ പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​മെ​ന്ന് കോ​ട​തി. അ​പേ​ക്ഷ ശ​നി​യാ​ഴ്ച പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ജോ​ളി​യെ അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​ത്ത​തി​നാ​ല്‍ തു​ട​ര്‍ ന​ട​പ​ടി മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ടോം ​തോ​മ​സി​ന്‍റെ പേ​രി​ലു​ള്ള സ്ഥ​ല​വും വീ​ടും വ്യാ​ജ​മാ​യി ത​യ്യാ​റാ​ക്കി​യ ഒ​സ്യ​ത്ത് കാ​ണി​ച്ച് ത​ന്‍റെ പേ​രി​ലേ​ക്ക് മാ​റ്റി​ക്കി​ട്ടു​ന്ന​തി​ന് സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ ജോ​ളി ത​ന്നെ എ​ഴു​തി​യ​താ​ണെ​ന്നും, അ​തി​ല്‍ അ​വ​ര്‍ ത​ന്നെ​യാ​ണ് ക​യ്യൊ​പ്പി​ട്ട​തെ​ന്നും തെ​ളി​യി​ക്കേ​ണ്ടതുണ്ട്.

ഇതിനാണ് മാ​തൃ​കാ​പ​രി​ശോ​ധ​ന​യ്ക്ക് അ​ന്വേ​ഷ​ണ​സം​ഘം അ​പേ​ക്ഷ ന​ല്‍​കി​യ​ത്. ജ‌ു​ഡീ​ഷ​ല്‍ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ഇ​ന്ന് മ​ജി​സ്‌​ട്രേ​ട്ട് മു​മ്പാ​കെ ഹാ​ജ​രാ​ക്കു​മ്പോ​ള്‍ അ​നു​മ​തി ന​ല്‍​കി​യാ​ല്‍ ക​യ്യൊ​പ്പും കൈ​യ​ക്ഷ​ര​വും മാ​തൃ​കാ പ​രി​ശോ​ധ​ന​യ്ക്കാ​യി രേ​ഖ​പ്പെ​ടു​ത്തും.

Related posts