അമ്മ മരിച്ചതിലെ മനോവിഷമം, ന​ഗ​ര​സ​ഭാ അം​ഗ​ത്തി​ന്‍റെ ഭ​ർ​ത്താ​വ് തോ​ട്ടി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​സ​ഭാ കൗ​ണ്‍​സിലറുടെ ഭ​ർ​ത്താ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സി​ൻ​സി പാ​റ​യി​ലി​ന്‍റെ ഭ​ർ​ത്താ​വ് മു​ട്ട​ന്പ​ലം ന​ട്ടാ​ശേ​രി പാ​റ​യി​ൽ ജോ​വാ​നി (64) ആ​ണ് ഇ​ന്നു രാ​വി​ലെ പു​ത്ത​ന​ങ്ങാ​ടി പാ​ല​ത്തി​നു​താ​ഴെ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

രാ​വി​ലെ 7.30ന് ​പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് പാ​ല​ത്തി​നു താ​ഴെ​യാ​യി അ​ഞ്ജാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ത്തി​ച്ചു.

പി​ന്നീ​ടാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ളു​ടെ മാ​താ​വ് മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ൽ മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്ന ജോ​വാ​നി തോ​ട്ടി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി​യാ​താ​കാ​മെ​ന്നാ​ണു പ്ര​ഥ​മി​ക ന​ിഗ​മ​നം.

മൃ​ത​ദേ​ഹം കോ​ട്ട​യം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റ്മോ​ർ​ട്ടം അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു ശേ​ഷം മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കും.

Related posts

Leave a Comment