നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധിപകർപ്പു വരുന്നതു വരെ കോടതി വിധി അംഗീകരിച്ചേ പറ്റൂ എന്ന് നടനും സംവിധായകനുമായ ജോസ് മാത്യു. കേസിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് ദിലീപിനു തോന്നിയിട്ടുണ്ടെങ്കിൽ ജയിലിലടച്ച നടപടിക്കെതിരെ അദ്ദേഹം കേസിനു പോകണമെന്നും ജോയ് മാത്യു പ്രതികരിച്ചു.
അമ്മ’ സംഘടനയിൽ ദിലീപ് തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ടൊരു ചർച്ച നടന്നിട്ടില്ല. മാത്രമല്ല അത് ദിലീപ് ആണ് തീരുമാനിക്കേണ്ടത്. രാജിവച്ചുപോയ ആളാണ്. ഇനി മെംബർഷിപ്പിനായി വീണ്ടും അപേക്ഷിക്കണം അങ്ങനെ കുറേ നടപടികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെ എടുക്കണോ വേണ്ടയോ എന്ന തീരുമാനം കുറച്ച് ആളുകൾ മാത്രം എടുക്കാൻ കഴിയില്ല. അത് ജനറൽ ബോഡിയൊക്കെ കൂടി തീരുമാനിക്കണംമെന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു.
‘അമ്മ’ ചാരിറ്റബിൾ സംഘടനയാണ്. ട്രേഡ് യൂണിയൻ പോലെയല്ല, ഒരു നടനെ പുറത്താക്കിയാൽ മറ്റ് അംഗങ്ങൾ പണി മുടക്കുമോ? താരപ്പൊലിമയുള്ളതുകൊണ്ട് മാധ്യമങ്ങൾ ശ്രദ്ധിക്കുന്നു, അത്ര മാത്രമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാവരും പറയുന്നു അതിജീവിതയ്ക്കൊപ്പമെന്ന്. അങ്ങനെയൊരു ക്ലീഷേ ഡയലോഗിനു ഞാൻ നിൽക്കുന്നില്ല. അങ്ങനെ റയുന്നവരുടെ തന്നെ നിലപാടുകളെക്കുറിച്ച് നിങ്ങൾക്കൊന്നുമറിയില്ല. അതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ലന്നും ജോയ് മാത്യു പ്രതികരിച്ചു.
