‘സി​പി​എ​മ്മി​ലെ സ്ത്രീ​ക​ൾ ത​ടി​ച്ചു കൊ​ഴു​ത്ത് പൂ​ത​ന​ക​ളെ പോ​ലെ​യാ​യി’; ‌കെ. സുരേന്ദ്രനെതിരേ കേസ്


തിരുവനന്തപുരം: ഇ​ട​തു​പ​ക്ഷ വ​നി​താ നേ​താ​ക്ക​ള്‍​ക്കെ​തി​രാ​യ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ കെ.സു​രേ​ന്ദ്ര​നെ​തി​രേ പോലീ​സ് കേ​സെടുത്തു.

പൊ​തു​പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെയാണ് സുരേന്ദ്രൻ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യത്. ജ​നാ​ധി​പ​ത്യ​മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.എ​സ്.സു​ജാ​ത ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി.

ഐ​പി​സി 509, 304 എ ​എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.ഇ​തി​നുപു​റ​മേ തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ലും സു​രേ​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്.

സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ അ​ന്‍​വ​ര്‍​ഷാ പാ​ലോ​ടാ​ണ് സു​രേ​ന്ദ്ര​നെ​തി​രേ പ​രാ​തി ന​ല്‍​കി​യ​ത്. തൃ​ശൂ​രി​ല്‍ ബി​ജെ​പി​യു​ടെ സ്ത്രീ​ശാ​ക്തീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ലാ​യി​രു​ന്നു സു​രേ​ന്ദ്ര​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശം.

‘സി​പി​എ​മ്മി​ലെ സ്ത്രീ​ക​ൾ ത​ടി​ച്ചു കൊ​ഴു​ത്ത് പൂ​ത​ന​ക​ളെ പോ​ലെ​യാ​യി’ എ​ന്നാ​യി​രു​ന്നു കെ. ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞ​ത്.

Related posts

Leave a Comment