മാ​ലി​ന്യം ഇ​ട്ട​തി​നെ ചൊ​ല്ലി ത​ര്‍​ക്കം: വീ​ട്ട​മ്മ യു​വാ​വി​ന്‍റെ കൈ ​വെ​ട്ടിമാ​റ്റി


കു​മ​ളി: പു​ര​യി​ട​ത്തി​ല്‍ മാ​ലി​ന്യം ത​ള്ളി​യ​തി​നെ​തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ടെ വീ​ട്ട​മ്മ അ​യ​ല്‍​വാ​സി​യാ​യ യു​വാ​വി​ന്റെ കൈ​പ്പ​ത്തി വാ​ക്ക​ത്തി കൊ​ണ്ട് വെ​ട്ടി​മാ​റ്റി .

ഇ​ടു​ക്കി അ​ണ​ക്ക​ര ഏ​ഴാം​മൈ​ല്‍ കോ​ള​നി​യി​ല്‍ താ​ഴ​ത്തേ പ​ട​വി​ല്‍ മ​നു​വി​ന്റെ ( 30 ) ഇ​ട​തു​കൈ​യ്ക്കാ​ണ് അ​യ​ല്‍​വാ​സി​യാ​യ വീ​ട്ട​മ്മ വെ​ട്ടി​യ​ത്.

സം​ഭ​വ​ത്തി​ല്‍ അ​യ​ല്‍​വാ​സി പ​ട്ട​ശേ​രി​യി​ല്‍ ജോ​മോ​ളി​ന്റെ പേ​രി​ല്‍ കു​മ​ളി പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ജോ​മോ​ളു​ടെ പു​ര​യി​ട​ത്തി​ല്‍ കു​ട്ടി​ക​ളു​ടെ ഡ​യ​പ്പ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു ഇ​വ​ര്‍ ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യ​ത്.

ഇ​രു​വീ​ട്ടു​കാ​രും ത​മ്മി​ല്‍ മു​മ്പും പ​ല പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്കം ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കൈ​പ്പ​ത്തി അ​റ്റ നി​ല​യി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​നു​വി​നെ ആ​ദ്യം ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ല്‍​സ​ക്കാ​യി എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

പ്ര​തി​യാ​യ ജോ​മോ​ള്‍ ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment