കോട്ടയം മെഡിക്കൽ കോളജ് ‘അഭിമാനമാണ് ’! ഇ​ത്ത​ര​ത്തി​ൽ സ​ങ്കീ​ർ​ണ​മാ​യ ശ​രീ​ര ഭാ​ഗ​ത്ത് താ​ക്കോ​ൽ ദ്വാ​ര ശ​സ്ത്ര​ക്രിയ സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ആ​ദ്യം

ഗാ​ന്ധി​ന​ഗ​ർ: ത​ല​ച്ചോ​റി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ സ​ങ്കീ​ർ​ണ​മാ​യ ട്യൂ​മ​ർ, താ​ക്കോ​ൽ ദ്വാ​ര ശ​സ്ത്ര​ക്രിയ​യി​ലൂ​ടെ നീ​ക്കം ചെ​യ്ത് സം​സ്ഥാ​ന​ത്തി​ന് അ​ഭി​മാ​ന​മാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്.

സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ സ​ങ്കീ​ർ​ണ​മാ​യ ശ​രീ​ര ഭാ​ഗ​ത്ത് താ​ക്കോ​ൽ ദ്വാ​ര ശ​സ്ത്ര​ക്രിയ ന​ട​ത്തി​യ​തെ​ന്ന് ന്യൂ​റോ സ​ർ​ജ​റി മേ​ധാ​വി ഡോ.​പി.​കെ. ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ഇ​ടു​ക്കി സ്വ​ദേ​ശി​നി​യാ​യ റാ​ണി(42)​യാ​ണ് ശ​സ്ത്ര​ക്രിയ​യ്ക്കു വി​ധേ​യ​മാ​യ​ത്. ത​ല​വേ​ദ​ന​യെ തു​ട​ർ​ന്നാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ന്യൂ​റോ വി​ഭാ​ഗ​ത്തി​ൽ ഇ​വ​ർ ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന​ത്.

വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ൽ ത​ല​ച്ചോ​റി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് വെ​ള്ള​ക്കെ​ട്ട് കാ​ണ​പ്പെ​ട്ടു. തു​ട​ർ​ന്ന് ത​ല തു​റ​ന്ന് ശ​സ്ത്ര​ക്രിയ ന​ട​ത്തി.

പി​ന്നീ​ട് ശ​സ്ത്ര​ക്രിയ ന​ട​ത്തി​യ ഭാഗ ത്തെ ട്യൂ​ബി​ൽ അ​ണു​ബാ​ധ​യു​ണ്ടാ​യ​തോ​ടെ​യാ​ണ് അ​ടി​യ​ന്തര​മാ​യി താ​ക്കോ​ൽ ദ്വാ​ര ശ​സ​ത്ര​ക്രിയ ന​ട​ത്തി​യ​ത്.

സാ​ധാ​ര​ണ ഇ​ത്ത​രം ശ​സ്ത്ര​ക്രിയ ത​ല തു​റ​ന്നാ​ണ് ചെ​യ്യേ​ണ്ട​ത്. ഇ​ത് അ​പ​ക​ട സാ​ധ്യ​ത​യും നീ​ണ്ട​കാ​ല ആ​ശു​പ​ത്രി വാ​സ​ത്തി​നും കാ​ര​ണ​മാ​കും.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ 13ന് ​താ​ക്കോ​ൽ ദ്വാ​ര ശ​സ്ത്ര​ക്രിയ ന​ട​ത്തി​യ​ത്. മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട ശ​സ്ത്ര​ക്രിയ​യി​ൽ ത​ല​യി​ൽ ചെ​റി​യ മു​റി​വ് മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​ത്.

ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട് പൂ​ർ​ണ ആ​രോ​ഗ്യ​വ​തി​യെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് റാണിയെ ഡി​സ്ചാ​ർ​ജ് ചെ​യ്തു.

ഡോ.​പി.​കെ. കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡോ.​വി​നു വി. ​ഗോ​പാ​ൽ, ഡോ. ​ടി​നു ര​വി എ​ബ്ര​ഹാം, ഡോ. ​ഷാ​ജു മാ​ത്യൂ, ഡോ. ​ഫി​ലി​പ് ഐ​സ​ക്, ഡോ. ​ഇ​ഫ്രാ​ൻ, ഡോ. ​ജി​യോ, ഡോ ​അ​ജ​ക്സ്, ഡോ. ​ടോം, ഡോ. ​ഹാ​രീ​സ്, ഡോ. ​പാ​ർ​ഥ്, ഡോ. ​അ​മൃ​ത, ഡോ. ​ഷ​മീ​ൽ എ​ന്നി​വ​രാ​യി​രു​ന്നു ശ​സ്ത്ര​ക്രിയ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Related posts

Leave a Comment