വിവാഹ വാഗ്ദാനം നൽകി പീഡനം; കാമുകനും കൂട്ടാളികളും പിടിയിൽ


ക​ടു​ത്തു​രു​ത്തി: ചാ​റ്റി​ംഗിലൂ​ടെ പ​രി​ച​യ​പ്പെ​ട്ട 16കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വീ​ട്ടി​ൽ​നി​ന്നും ഇ​റ​ക്കിക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വും കൂ​ട്ടാ​ളി​ക​ളും പി​ടി​യി​ൽ.

തൃ​ശൂ​ർ വാ​ടാ​ന​പ്പ​ള്ളി ഏ​ങ്ങ​ണ്ടി​യൂ​ർ പോ​ള​ക്ക​ൽ ഭാ​ഗ​ത്ത് മ​ന്ന​ത്ത് വീ​ട്ടി​ൽ അ​ക്ഷ​യ് ബാ​ബു (21), വ​ല​യി​ൽ വീ​ട്ടി​ൽ പ്ര​ഗോ​ഷ് ഗോ​പി, അ​യ്യാ​ണ്ടി വീ​ട്ടി​ൽ പ്ര​ഗീ​ൺ പ്രേ​മ​ൻ (27) എ​ന്നി​വ​രാ​ണ് ക​ടു​ത്തു​രു​ത്തി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി ഒ​രു വ​ർ​ഷ​മാ​യി അ​ക്ഷ​യ് ബാ​ബു​വു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. നി​ര​ന്ത​രം പെ​ൺ​കു​ട്ടി​യു​മാ​യി ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ടി​രു​ന്ന അ​ക്ഷ​യ് ത​നി​ക്കൊ​പ്പം ഇ​റ​ങ്ങി വ​ന്നാ​ൽ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് പെ​ൺ​കു​ട്ടി​യെ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചു.

ഇ​ത​നു​സ​രി​ച്ച് ക​ഴി​ഞ്ഞ 28-ന് ​പു​ല​ർ​ച്ചെ ഇ​യാ​ൾ സു​ഹൃ​ത്തു​ക്ക​ളാ​യ പ്ര​ഗോ​ഷും പ്ര​ഗീ​ണു​മാ​യി കാ​റി​ൽ പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​ന​ടു​ത്തെ​ത്തി. ഈ ​സ​മ​യം ഇ​റ​ങ്ങി​വ​ന്ന പെ​ൺ​കു​ട്ടി​യു​മാ​യി ഇ​വ​ർ കാ​റി​ൽ വാ​ടാ​ന​പ്പ​ള്ളി​യി​ലേ​ക്ക് പോ​യി.

തു​ട​ർ​ന്ന് അ​ക്ഷ​യ് പെ​ൺ​കു​ട്ടി​യെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​പെ​ൺ​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​ക്കൊ​പ്പം അ​ക്ഷ​യ് ബാ​ബു​വി​നെ വാ​ടാ​ന​പ്പ​ള്ളി​യി​ൽ നി​ന്നും പോ​ലീ​സ് പി​ടി​കൂടി.

തു​ട​ർ​ന്ന് ഇ​വ​ർ​ക്ക് ഒ​ളി​ച്ചോ​ടു​ന്ന​തി​ന് സ​ഹാ​യം ന​ൽ​കി​യ പ്ര​ഗോ​ഷി​നെ​യും പ്ര​ഗി​ണി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പെ​ൺ​കു​ട്ടി​യെ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി മു​മ്പാ​കെ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment