കഴിഞ്ഞ ലോക്സഭാ  തെരഞ്ഞെടുപ്പിൽ കെട്ടിവച്ചകാശുപോലും  ബിജെപിക്ക് നഷ്ടപ്പെട്ട മണ്ഡലമാണ് വയനാടെന്ന്  ഓർമ്മിപ്പിച്ച് കാനം 

ചാ​ത്ത​ന്നൂ​ർ: പ്ര​ള​യ​ത്തി​ൽ കേ​ര​ളം വി​റ​ങ്ങ​ലി​ച്ച് നി​ന്ന​പ്പോ​ൾ അ​ർ​ഹ​മാ​യ ദു​രി​താ​ശ്വാ​സം ന​ല്കാ​ൻ പോ​ലും കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യ്യാ​റാ​യി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ കു​റ്റ​പ്പെ​ടു​ത്തി. ക​ല്ലു​വാ​തു​ക്ക​ലി​ൽ സം​ഘ​ടി​പ്പി​ച്ച എ​ൽ​ഡി​എ​ഫി​ന്‍റെ തി​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം.

ബി​ജെ​പി​ക്കെ​തി​രെ മ​ത​നി​ര​പേ​ക്ഷ ജ​നാ​ധി​പ​ത്യ​ബ​ദ​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ രാ​ജ്യ​മാ​കെ ഒാ​ടി​ന​ട​ന്ന രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ർ​ത്ഥി​ത്വം എ​ന്ത് സ​ന്ദേ​ശ​മാ​ണ് ന​ല്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.​ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് കെ​ട്ടി​വ​ച്ച കാ​ശ് ന​ഷ്ട​പ്പെ​ട്ട മ​ണ്ഡ​ല​മാ​ണ് വ​യ​നാ​ട് എ​ന്നോ​ർ​ക്ക​ണ​മെ​ന്നും കാ​നം പ​റ​ഞ്ഞു.​സി​പി​ഐ ക​ല്ലു​വാ​തു​ക്ക​ൽ എ​ൽ​സി സെ​ക്ര​ട്ട​റി എ​സ്.​അ​നി​ൽ​കു​മാ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

മ​ന്ത്രി ജെ.​മെ​ഴ്സി​ക്കു​ട്ടി​അ​മ്മ,സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​സു​ദേ​വ​ൻ, ധ​ർ​മ്മ​പാ​ല​ൻ എം​എ​ൽ​എ​മാ​രാ​യ മു​ല്ല​ക്ക​ര​ര​ത്നാ​ക​ര​ൻ ,ജി​എ​സ് ജ​യ​ലാ​ൽ,സി​പി​ഐ ദേ​ശീ​യ​കൗ​ൺ​സി​ൽ അം​ഗം അ​ഡ്വ.​എ​ൻ.​അ​നി​രു​ദ്ധ​ൻ,കെ.​വ​ര​ദ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts