ആഘോഷങ്ങൾക്ക് ലഹരി പകരാൻ, പ​ച്ച​ക്ക​റി വ​ണ്ടി​യി​ൽ കേ​ര​ള​ത്തി​ലെ​ത്തി​യ​തു കോ​ടി​ക​ളു​ടെ ക​ഞ്ചാ​വ്


പു​തു​ക്കാ​ട്: പാ​ലി​യേ​ക്ക​ര​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ പ​ച്ച​ക്ക​റി ലോ​റി​യി​ലെ ര​ഹ​സ്യ അ​റ​യി​ൽ നി​ന്നു പി​ടി​കൂ​ടി​യ​തു കോ​ടി​ക​ൾ വി​ല​യു​ള്ള ക​ഞ്ചാ​വ്.

ലോ​റി​യു​ടെ പ്ലാ​റ്റ്ഫോ​മി​ൽ നി​ന്ന് ഒ​ര​ടി ഉ​യ​ര​ത്തി​ൽ ച​ക്ര​ങ്ങ​ൾ ഘ​ടി​പ്പി​ച്ചു മാ​റ്റാ​വു​ന്ന ത​ര​ത്തി​ലു​ള്ള ഇ​രു​ന്പു ത​ട്ടി​ന​ടി​യി​ലെ ര​ഹ​സ്യ അ​റ​യി​ലാ​ണ് ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.

150 കി​ലോ​യോ​ളം ക​ഞ്ചാ​വ് പാ​ക്ക​റ്റു​ക​ളാ​ണു ര​ഹ​സ്യ അ​റ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കാ​ബി​ൻ തു​റ​ന്നാ​ൽ പോ​ലും തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ലാ​ണ് അ​റ​യു​ടെ നി​ർ​മാ​ണം.

ഇ​ത്ത​ര​ത്തി​ൽ സ​ജ്ജ​മാ​ക്കി​യ ലോ​റി​യി​ൽ മു​ന്പും ക​ഞ്ചാ​വു ക​ട​ത്തി​യി​ട്ടു​ണ്ടാ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണു പോ​ലീ​സ്.ര​ഹ​സ്യ അ​റ​യ്ക്കു മു​ക​ളി​ൽ ഒ​ഴി​ഞ്ഞ പ്ലാ​സ്റ്റി​ക് പെ​ട്ടി​ക​ൾ അ​ട​ക്കി​വ​ച്ചാ​ണ് ആ​ന്ധ്ര​യി​ൽ നി​ന്നും ക​ഞ്ചാ​വു ക​ട​ത്തി​യ​ത്.

കേ​ര​ള ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ത്ത​രം ര​ഹ​സ്യ അ​റ നി​ർ​മി​ക്കു​ന്ന​വ​രെ കു​റി​ച്ച് അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ട്.ര​ണ്ടു​കോ​ടി രൂ​പ​യോ​ളം ചി​ല്ല​റ വി​പ​ണി​യു​ള്ള ക​ഞ്ചാ​വാ​ണു പാ​ലി​യേ​ക്ക​ര​യി​ൽ പി​ടി​കൂ​ടി​യ​ത്.

ഗ്രീ​ൻ ക​ഞ്ചാ​വെ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​തി​നു ഗ്രാ​മി​ന് 500 രൂ​പ​യി​ലേ​റെ​യാ​ണു ചി​ല്ല​റ വി​ല. ക​ഞ്ചാ​വ് ക​ട​ത്തി​യ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ലോ​ക്ഡൗ​ണ്‍ സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്താ​ണു യു​വാ​ക്ക​ൾ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു ക​ഞ്ചാ​വു ക​ട​ത്തു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.

Related posts

Leave a Comment