പ്രാ​യം മു​പ്പ​തിൽ താ​ഴെ മാ​ത്രം; മൂ​ന്ന് ത​രം മാ​ര​ക മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി മൂ​ന്ന് പേ​ർ പി​ടി​യി​ൽ; സാ​ധ​നം വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ളി​ൽ

കഴക്കൂട്ടം: മാ​ര​ക​മ​യ​ക്കു​മ​രു​ന്നു​ക​ളാ​യ എം​ഡി​എം​എ​യും, എ​ൽ​എ​സ്ഡി​യും, ക​ഞ്ചാ​വും വി​ൽ​പ്പ​ന ന​ട​ത്തു​ന്ന നാ​ലം​ഗ​സം​ഘ​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

തു​മ്പ ആ​റാ​ട്ടു​വ​ഴി പീ​റ്റ​ർ ഹ​ൗസി​ൽ ഡൊ​മ​നി​ക് പീ​റ്റ​ർ (26), കാ​ഞ്ഞി​രം​പാ​റ മ​ഞ്ചാ​ടി​മൂ​ട് പു​തു​വ​ൽ​ക്കാ​ട് വീ​ട്ടി​ല്‍ കി​ര​ൺ (28), ക​ഠി​നം​കു​ളം പു​തു​ക്കു​റി​ച്ചി തൈ​വി​ളാ​കം വീ​ട്ടി​ല്‍ പ്ര​വീ​ൺ ലോ​റ​ൻ​സ് (25), ക​ഠി​നം​കു​ളം ആ​ര്യ ഭ​വ​നി​ല്‍ വി​പി​ൻ (ക​ണ്ണ​ൻ ,26) എ​ന്നി​വ​രെ​യാ​ണ് സി​റ്റി നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ടീ​മി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന സം​ഘ​ങ്ങ​ളെ പി​ടി​കൂ​ടു​വാ​ൻ സി​റ്റി പോ​ലീ​സ് ന​ട​ത്തി വ​രു​ന്ന സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് മ​യ​ക്കു​മ​രു​ന്നു​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്ന സം​ഘ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ളാ​യി സം​ഘം നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ക​ഴ​ക്കൂ​ട്ടം പോ​ലീ​സും നാ​ർ​ക്കോ​ട്ടി​ക്സെ​ൽ ടീ​മും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​റ്റി​ൻ​കു​ഴി ബ്ലൂ​ബെ​റി അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നും വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന എം​ഡി​എം​എ​യും, എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​ക​ളും, ക​ഞ്ചാ​വ് പാ​ക്ക​റ്റു​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

സൈ​ബ​ർ സി​റ്റി എ​സി​പി സി.​എ​സ്.​ഹ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴ​ക്കൂ​ട്ടം എ​സ്എ​ച്ച്ഒ പ്ര​വീ​ൺ, എ​സ്ഐ​മാ​രാ​യ മി​ഥു​ൻ, ജി​നു, എ​സ്‌​സി​പി​ഒ ബൈ​ജു, സി​പി​ഒ​മാ​രാ​യ ബി​നു, ര​തീ​ഷ്, ഷി​ബി​ൻ, സ​ഫീ​ർ, വി​നു എ​ന്നി​വ​രും സി​റ്റി നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ടീ​മും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment