വി​ദ്യാ​ർ​ഥിക​ൾ​ക്ക് ക​ഞ്ചാ​വ് വി​ൽ​ക്കുന്ന  റാ​ക്ക​റ്റി​ലെ പ്ര​ധാ​നി തീ​പ്പൊ​രി പ്ര​സാ​ദ് അറസ്റ്റിൽ

മാ​ന്നാ​ർ: സ്കൂ​ളി​ന് സ​മീ​പം വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി വ​ന്നി​രു​ന്ന​യാ​ളെ മാ​ന്നാ​ർ പോ​ലീ​സ് പി​ടി​കൂ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു. ചെ​ന്നി​ത്ത​ല കോ​ട്ട​മു​റി തൂ​ന്പി​നാ​ത്ത് പ്ര​സാ​ദാ(​തീ​പ്പൊ​രി പ്ര​സാ​ദ്-49)​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം സ്കൂ​ളി​ന് സ​മീ​പം വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​ൽ​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ പ​ടി​യി​ലാ​യ​ത്. മാ​ന്നാ​ർ സ്കൂ​ൾ ഗ്രൗ​ണ്ട്, ബാ​ർ ഹോ​ട്ട​ലി​ന് സ​മീ​പം, ഐ​റ്റി​സി എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ക്കു​ന്ന​താ​യി പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

പ​ന്ത്ര​ണ്ടോ​ളം മോ​ഷ​ണ​കേ​സു​ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ വ​ന്ന ബൈ​ക്കും വി​ൽ​പ്പ​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വും പ​ടി​കൂ​ടി. മാ​ന്നാ​ർ എ​സ്ഐ കെ.​എ​ൽ.​മ​ഹേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഐ.​ഡി.​ബ​ഷു​റു​ദ്ദീ​ൻ, രാ​ജീ​ഷ്, ശ്രീ​ജി​ത്ത്, മ​നീ​ഷ്, അ​നീ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

മാ​ന്നാ​ർ കേ​ന്ദ്രീ​ക​രി​ച്ച് വ​ള​രെ നാ​ളു​ക​ളാ​യി ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന വ​ൻ റാ​ക്ക​റ്റി​ലെ ക​ണ്ണി​യാ​ണ് ഇ​യെ​ളെ​ന്നും മ​റ്റു​ള്ള​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts