ചടയമംഗലത്ത് ആ​ഡം​ബ​ര ബൈ​ക്കി​ൽ ക​ഞ്ചാ​വു​മാ​യി എത്തിയ  യു​വാ​വ്  പോലീസ് പിടിയിൽ

ച​ട​യ​മം​ഗ​ലം: ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​നി​ടെ ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ക​ട​യ്ക്ക​ൽ ഐ​ര​ക്കു​ഴി കി​ണ​റ്റി​ൻ​മു​ക്ക് മു​ള​ങ്കാ​ട്ട് കു​ഴി ച​രു​വി​ള​വീ​ട്ടി​ൽ ന​വാ​സ് (കൊ​ട്ട​ല്ലി -29) ആ​ണ് 1.200 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പിടിയിലായത്.

ഇ​യാ​ളെ എ​ക്സൈ​സ് സം​ഘം നി​രീ​ക്ഷി​ച്ചു വ​രു​ന്ന​തി​നി​ടെ ആ​ഡം​ബ​ര ബൈ​ക്കി​ൽ ക​ഞ്ചാ​വു​മാ​യി വ​ര​വെ​യാ​ണ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. സ്കൂ​ൾ കോ​ളേ​ജ് പ​രി​സ​ര​ങ്ങ​ളി​ൽ ക​ഞ്ചാ​വു വി​ൽ​പ​ന ന​ട​ത്തി​വ​രു​ന്ന ഇ​യാ​ൾ ഓ​ണ​ത്തി​ന് വി​ൽ​പ​ന​യ്ക്കാ​ണ് ക​ഞ്ചാ​വ് ക​രു​തി​യ​ത്.

ഓ​ണ​ക്ക​ച്ച​വ​ടം ല​ക്ഷ്യ​മാ​ക്കി ചാ​രാ​യം വാ​റ്റി​യ ക​ട​യ്ക്ക​ൽ തു​ണ്ടു​വി​ള പ്ര​കാ​ശി​നെ​യും അ​രി​ഷ്ട വി​ൽ​പ​ന ന​ട​ത്തി​യ​തി​ന് അ​ന്പ​ലം​മു​ക്ക് പാ​റം​കോ​ട് സു​രേ​ന്ദ്ര​ൻ​പി​ള​ള, കു​മ്മി​ൾ നി​ന്ന് ജ​യ​പ്ര​കാ​ശ്, വി​ദേ​ശ​മ​ദ്യം സം​ഭ​രി​ച്ച് വി​ൽ​പ​ന ന​ട​ത്തി​യ​തി​ന് ര​ഞ്ജി​ത്തി​നെ​യും അ​റ​സ്റ്റ് ചെ​യ്തു. റെ​യ്ഡി​നോ​ട​നു​ബ​ന്ധി​ച്ച് അ​ഞ്ച് ലി​റ്റ​ൽ ചാ​രാ​യ​വും 170 ലി​റ്റ​ർ കോ​ട​യും 54 ലി​റ്റ​ർ അ​രി​ഷ്ട​വും 31.500 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വും പി​ടി​കൂ​ടി.

എ​ക്സൈ​സ് പ്രീ​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ഷി​ബു പാ​പ്പ​ച്ച​ൻ, എ ​എ​ൻ ഷാ​ന​വാ​സ്, സി​ഇ​ഓ മാ​രാ​യ സി​എ​ൻ സു​നി​ൽ, എ ​സ​ബീ​ർ, ഷൈ​ജു, സു​ധീ​ഷ്, ച​ന്തു, യ​ദു​കൃ​ഷ്ണ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ദ്യ മ​യ​ക്കു​മ​രു​ന്ന് പാ​ൻ​മ​സാ​ല മ​റ്റ് ല​ഹ​രി വി​ൽ​പ​ന​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ 0474 2 475191, 9400069459 എ​ന്നീ ന​ന്പ​രു​ക​ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.

Related posts