കങ്കണയ്ക്ക് ആരാധകരുടെ എണ്ണത്തിൽ വർധന

ന​ട​ൻ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്‍റെ മ​ര​ണം ബോ​ളി​വു​ഡി​നെ എ​ല്ലാ അ​ർ​ഥ​ത്തി​ലും പി​ടി​ച്ചു കു​ലു​ക്കി​യി​രി​ക്കു​ക​യാ​ണ്. സു​ശാ​ന്തി​ന്‍റെ മ​ര​ണ​ത്തി​ന് പ​ല​രും പ​രോ​ക്ഷ​മാ​യി കാ​ര​ണ​ക്കാ​രാ​യെ​ന്നും മ​റ്റു​മു​ള്ള ആ​രോ​പ​ണ​ങ്ങ​ളും ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു. ബോ​ളി​വു​ഡ് ച​ല​ച്ചി​ത്ര ലോ​ക​ത്തെ സ്വ​ജ​ന​പ​ക്ഷ​പാ​തം ച​ർ​ച്ചാ വി​ഷ​യ​മാ​യി.

സു​ശാ​ന്തി​നെ മു​ന്പ് അ​വ​ഗ​ണി​ച്ചി​രു​ന്ന പ​ല​രും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ശേ​ഷം അ​നു​ശോ​ച​ന​ങ്ങ​ളു​മാ​യെ​ത്തി​യ​തി​ൽ വി​മ​ർ​ശ​ന​ങ്ങ​ളു​യ​ർ​ന്നു. ഇ​പ്പോ​ഴി​താ ഇ​ത്ത​രം പ്ര​തി​ക​ര​ണ​ങ്ങ​ൾ താ​ര​ങ്ങ​ളു​ടെ സോ​ഷ്യ​ൽ മീ​ഡി​യാ അ​ക്കൗ​ണ്ടി​ലും പ്ര​തി​ഫ​ലി​ക്കു​ക​യാ​ണ്. ആ​രാ​ധ​ക​ർ പ​ല​രും താ​ര​ങ്ങ​ളു​ടെ ഫേ​സ്ബു​ക്, ട്വി​റ്റ​ർ, ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജു​ക​ൾ അ​ൺ​ഫോ​ളോ ചെ​യ്യു​ക​യാ​ണ്.

സു​ശാ​ന്തി​ന്‍റെ മ​ര​ണ​ത്തി​നു​ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ വി​മ​ർ​ശ​ന​ങ്ങ​ളേ​റ്റ ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ ക​ര​ൺ ജോ​ഹ​റി​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ൽ ഫോ​ളോ​വേ​ഴ്സി​ന്‍റെ എ​ണ്ണം കേ​വ​ലം 20 മി​നി​റ്റി​നു​ള്ളി​ൽ 11 ദ​ശ​ല​ക്ഷ​ത്തി​ൽ നി​ന്നും 10.9 ദ​ശ​ല​ക്ഷ​മാ​യി കു​റ​ഞ്ഞു.

ആ​ലി​യ ഭ​ട്ടി​ന്‍റെ പേ​ജി​ലാ​ക​ട്ടെ ഒ​രു ല​ക്ഷ​ത്തോ​ളം ഫോ​ളോ​വേ​ഴ്‌​സി​ന്‍റെ കു​റ​വു​ണ്ടാ​യി. അ​തേ​സ​മ​യം സു​ശാ​ന്തി​നു​വേ​ണ്ടി ഏ​റ്റ​വും ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ച ക​ങ്ക​ണ റാ​ണൗ​ത്തി​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം ഫോ​ളോ​വേ​ഴ്സ് ര​ണ്ട് ദ​ശ​ല​ക്ഷ​ത്തി​ൽ നി​ന്നും 3.8 ദ​ശ​ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു. ബോ​ളി​വു​ഡി​ലെ സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​നെ​തി​രേ ക​ങ്ക​ണ രൂ​ക്ഷ​മാ​യി പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

Related posts

Leave a Comment