ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ഡി​ടി​പി​സി​യും;ഡൊ​മ​സ്റ്റി​ക്ക്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ  വി​ഭാ​ഗ​ത്തി​ൽ ടൂ​റി​സം കൗ​ണ്ട​റു​ക​ൾ

റെ​നീ​ഷ് മാ​ത്യു

ക​ണ്ണൂ​ർ: വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ക​ണ്ണൂ​ർ ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ലും. ഡി​സം​ബ​ർ ഒ​ൻ​പ​തി​ന് ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ടു​ന്ന ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡി​ടി​പി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് കൗ​ണ്ട​റു​ക​ൾ തു​ട​ങ്ങു​ന്നു. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും സ​ന്ദ​ർ​ശി​ക്കാ​നു​ള്ള സൗ​ക​ര്യം സ​ഞ്ചാ​രി​ക​ൾ​ക്ക് ഒ​രു​ക്കു​ന്ന​തി​നാ​ണ് കൗ​ണ്ട​റു​ക​ൾ തു​റ​ക്കു​ന്ന​ത്.

ഡൊ​മ​സ്റ്റി​ക്ക് വി​ഭാ​ഗ​ത്തി​ലും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വി​ഭാ​ഗ​ത്തി​ലു​മാ​ണ് കൗ​ണ്ട​റു​ക​ൾ തു​റ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ത​ന്നെ ആ​ദ്യ​മാ​യാ​ണ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഡി​ടി​പി​സി​യു​ടെ കൗ​ണ്ട​റു​ക​ൾ തു​റ​ക്കു​ന്ന​ത്. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഡൊ​മ​സ്റ്റി​ക്കി​ലെ കൗ​ണ്ട​ർ. ഇ​ന്ത്യ​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വി​ഭാ​ഗ​ത്തി​ൽ കൗ​ണ്ട​ർ ആ​രം​ഭി​ക്കു​ന്ന​ത്.

വി​മാ​ന​ത്താ​വ​ള ഉ​ദ്ഘാ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യി ക​ണ്ണൂ​രി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ചി​ത്ര​പ്ര​ദ​ർ​ശ​ന​വും ഒ​രാ​ഴ്ച സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ഇ​തി​നാ​യി കി​യാ​ൽ അ​ധി​കൃ​ത​രു​മാ​യി ഡി​ടി​പി​സി ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്. ക​ണ്ണൂ​രി​ലെ കാ​ഴ്ച​ക​ൾ കാ​ണു​വാ​ൻ ഡി​ടി​പി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ബ​സ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ബ​സ് സ​ർ​വീ​സ് നി​ർ​ത്തു​ക​യും ചെ​യ്തു. വി​മാ​ന​ത്താ​വ​ളം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തോ​ടെ ഈ ​സ​ർ​വീ​സ് പു​നഃ​രാം​രം​ഭി​ക്കാ​നും ഡി​ടി​പി​സി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഓ​ട്ടോ-​ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്കാ​യും, കു​ടും​ബ​ശ്രീ, ഹോം ​സ്റ്റേ ന​ട​ത്തി​പ്പു​കാ​ർ എ​ന്നി​വ​ർ​ക്കാ​യും പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഡി​ടി​പി​സി.

കൂ​ടാ​തെ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ജി​പി​ആ​ർ​എ​സ് സം​വി​ധാ​ന​ത്തോ​ടെ​യു​ള്ള മാ​പ്പും ത​യാ​റാ​ക്കി വ​രി​ക​യാ​ണെ​ന്ന് ഡി​ടി​പി​സി സെ​ക്ര​ട്ട​റി ജി​തീ​ഷ് ജോ​സ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. വി​മാ​ന​ത്താ​വ​ളം ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ടു​ന്ന​തോ​ടെ ഉ​ത്ത​ര​മ​ല​ബാ​റി​ലെ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് പു​ത്ത​നു​ണ​ർ​വ് ല​ഭി​ക്കു​മെ​ന്നാ​ണ് ടൂ​റി​സം വ​കു​പ്പ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Related posts