വ​ലി​യ വി​മാ​ന​ങ്ങ​ളും അധിക സർവീസുകളും ഇല്ല; ക​രി​പ്പൂ​രി​ല്‍ ശൈ​ത്യ​കാ​ല വി​മാ​ന ഷെ​ഡ്യൂ​ള്‍ 28 മു​ത​ല്‍


സ്വ​ന്തം ലേ​ഖ​ക​ന്‍
കൊ​ണ്ടോ​ട്ടി:​ വ​ലി​യ വി​മാ​ന​ങ്ങ​ളും അ​ധി​ക സ​ര്‍​വീ​സു​ക​ളു​മി​ല്ലാ​തെ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഈ ​മാ​സം 28 മു​ത​ല്‍ ശൈ​ത്യ​കാ​ല വി​മാ​ന ഷെ​ഡ്യൂ​ള്‍ ആ​രം​ഭി​ക്കും.​

സൗ​ദി എ​യ​ര്‍​ലെെ​ന്‍​സ്, എ​യ​ര്‍​ഇ​ന്ത്യ എ​ന്നി​വ​യു​ടെ വ​ലി​യ വി​മാ​ന​ങ്ങ​ളും പു​തി​യ സ​ര്‍​വീ​സു​ക​ളു​മി​ല്ലാ​തെ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ വി​ന്‍റ​ര്‍ ഷെ​ഡ്യൂ​ള്‍. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ള്ള​തി​നാ​ലാ​ണ് പു​തി​യ വി​മാ​ന​ങ്ങ​ളും അ​ധി​ക സ​ര്‍​വീ​സു​ക​ളും ഉ​ള്‍​പ്പെ​ടു​ത്താ​തി​രു​ന്ന​ത്.

28 മു​ത​ല്‍ അ​ടു​ത്ത മാ​ര്‍​ച്ച് 31 വ​രെ​യാ​ണ് വി​ന്‍റ​ര്‍ ഷെ​ഡ്യൂ​ളി​ന്‍റെ കാ​ലാ​വ​ധി. ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ലാ​ണ് വേ​ന​ല്‍​ക്കാ​ല പു​തി​യ ഷെ​ഡ്യൂ​ള്‍ പു​റ​ത്ത് വ​രി​ക.

പു​തി​യ ഷെ​ഡ്യൂ​ളി​ല്‍ കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ എ​യ​ര്‍​ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​നാ​ണ്. എ​യ​ര്‍ അ​റേ​ബ്യ, ഇ​ന്‍​ഡി​ഗോ, സ്‌​പൈ​സ് ജെ​റ്റ് വി​മാ​ന​ങ്ങ​ളും സ​ര്‍​വീ​സി​നു​ണ്ട്.

ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് ഏ​ഴി​നു​ണ്ടാ​യ വി​മാ​ന അ​പ​ക​ട​ത്തെ തു​ട​ര്‍​ന്നാ​ണ് ക​രി​പ്പൂ​രി​ല്‍ വ​ലി​യ വി​മാ​ന​ങ്ങ​ള്‍​ക്ക് അ​നു​മ​തി താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്ത​ലാ​ക്കി​യ​ത്.

മ​ഴ​ക്കാ​ലം ക​ഴി​ഞ്ഞാ​ല്‍ സ​ര്‍​വീ​സി​ന് അ​നു​മ​തി ന​ല്‍​കു​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും വി​ന്‍റ​ര്‍ ഷെ​ഡ്യൂ​ളി​ലും സ​ര്‍​വീ​സി​ല്ല. ജി​ദ്ദ,റി​യാ​ദ് മേ​ഖ​ല​യി​ലേ​ക്കാ​യി​രു​ന്നു സൗ​ദി​യു​ടെ​യും എ​യ​ര്‍​ഇ​ന്ത്യ​യു​ടെ​യും വ​ലി​യ വി​മാ​ന​ങ്ങ​ള്‍ സ​ര്‍​വീ​സി​നു​ണ്ടാ​യി​രു​ന്ന​ത്.

Related posts

Leave a Comment