യുവതിയെ ക​ഴു​ത്തു മു​റി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമം; അമിത മദ്യപാനിയായ പ്രശോഭ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിലെന്ത്; ഒളിവിൽ പോയ പ്രതിയെ തേടി പോലീസ്

സംഭവസ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു

ച​ങ്ങ​നാ​ശേ​രി: കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് പി​ണ​ങ്ങി​ക്ക​ഴി​യു​ന്ന ഭ​ർ​ത്താ​വ് അ​ങ്ക​ണ​വാ​ടി ഹെ​ൽ​പ​റാ​യ ഭാ​ര്യ​യെ ന​ടു​റോ​ഡി​ൽ വ​ച്ച് ക​ഴു​ത്തു മു​റി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. ഇ​ന്നു രാ​വി​ലെ 9.15ന് ​ക​ട​മാ​ൻ​ചി​റ പ​നം​പാ​തി​ക്ക​ൽ സി​നി (35) യെ​യാ​ണ് ഭ​ർ​ത്താ​വ് പ്ര​ശോ​ഭ് (36) കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

സി​നി സ്വ​ന്തം വീ​ട്ടി​ൽ​നി​ന്നും കൊ​ടി​നാ​ട്ടും​കു​ന്നി​ലു​ള്ള അ​ങ്ക​ണ​വാ​ടി​യി​ലേ​ക്കു പോ​കു​ന്പോ​ൽ ക​ട​മാ​ൻ​ചി​റ ഭാ​ഗ​ത്തു​വ​ച്ച് പ്ര​ശോ​ഭ് മാ​ര​കാ​യു​ധ​മു​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ൽ മു​റി​വേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സി​നി ബ​ഹ​ളം വ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​പ്പോ​ഴേ​ക്കും പ്ര​ശോ​ഭ് ര​ക്ഷ​പ്പെ​ട്ടു. ര​ക്തം വാ​ർ​ന്ന് റോ​ഡി​ൽ വീ​ണ സി​നി​യെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കി. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ച​ങ്ങ​നാ​ശേ​രി, തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മ​ദ്യ​പി​ച്ച് ബ​ഹ​ളം വ​യ്ക്കു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് സി​നി സ്വ​ന്തം വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് ര​ണ്ടു മ​ക്ക​ളു​ണ്ട്.

Related posts

Leave a Comment