ആത്മഹത്യ ചെയ്യേണ്ട ആവശ്യമില്ല! സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട സ്ഥലത്തുനിന്ന് കടല്‍ത്തീരത്തേക്ക് അഞ്ച് കിലോമീറ്ററോളം ദൂരം; അധ്യാപികയുടെ ദുരൂഹമരണത്തില്‍ പോലീസിന്റെ സംശയങ്ങള്‍ ഇങ്ങനെ…

കാ​സ​ര്‍​ഗോ​ഡ് : മ​ഞ്ചേ​ശ്വ​രം മി​യാ​പ​ദ​വ് വി​ദ്യാ​വ​ര്‍​ധ​ക ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ അ​ധ്യാ​പി​ക ബി.​കെ. രൂ​പ​ശ്രീ (42)യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ​ന്വേ​ഷ​ണം ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന് വി​ട്ടു. അ​ധ്യാ​പി​ക​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​രൂ​ഹ​ത​ക​ള്‍ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന​ലെ ജ​ന​കീ​യ പൗ​ര​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മി​യാ​പ​ദ​വ് സ്കൂ​ളി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി​യി​രു​ന്നു.

സി​പി​ഐ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ത്തു. സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജ​യ​രാ​മ ബെ​ള്ളം​കു​ടി​ലു​വാ​ണ് മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. രൂ​പ​ശ്രീ​യു​ടെ ഭ​ര്‍​ത്താ​വ് ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ്രാ​ദേ​ശി​ക സി​പി​ഐ നേ​താ​വും സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നു​മാ​ണ്.

സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ത്തു. അ​ധ്യ​യ​ന​ത്തി​ലും പാ​ഠ്യേ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും മി​ക​വ് പു​ല​ര്‍​ത്തി​യ അ​ധ്യാ​പി​ക ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു.

അ​ധ്യാ​പി​ക​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​ന്‍റെ റി​പ്പോ​ര്‍​ട്ട് തേ​ടി​യി​ട്ടു​ണ്ടെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം ഷാ​ഹി​ദാ ക​മാ​ല്‍ അ​റി​യി​ച്ചു. അ​ധ്യാ​പി​ക​യു​ടെ സ്കൂ​ട്ട​ര്‍ നി​ര്‍​ത്തി​യി​ട്ട സ്ഥ​ല​ത്തു​നി​ന്ന് ക​ട​ല്‍​ത്തീ​ര​ത്തേ​ക്ക് അ​ഞ്ച് കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മു​ണ്ടെ​ന്നു​ള്ള വ​സ്തു​ത അ​ന്വേ​ഷ​ണ​സം​ഘ​ത്തെ കു​ഴ​ക്കു​ന്നു​ണ്ട്.

ഈ ​ദൂ​രം ഓ​ട്ടോ​റി​ക്ഷ​യി​ലോ ബ​സി​ലോ ക​യ​റി പോ​യ​തി​ന് തെ​ളി​വൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. സ്കൂ​ട്ട​റി​ല്‍ ആ​വ​ശ്യ​ത്തി​ന് പെ​ട്രോ​ള്‍ ഉ​ണ്ടാ​യി​രു​ന്ന​തു​മാ​ണ്.

മ​റ്റാ​രു​ടെ​യെ​ങ്കി​ലും കാ​റി​ല്‍ അ​ധ്യാ​പി​ക ക​യ​റി​പ്പോ​വു​ക​യോ ബ​ല​മാ​യി ക​യ​റ്റി​ക്കൊ​ണ്ടു​പോ​വു​ക​യോ ചെ​യ്ത​തി​ന് തെ​ളി​വ് ല​ഭി​ച്ചാ​ല്‍ അ​ത് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ​ഴി​ത്തി​രി​വാ​കും. നേ​ര​ത്തേ ചോ​ദ്യം ചെ​യ്യ​പ്പെ​ട്ട അ​ധ്യാ​പ​ക​ന് ഇ​തു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്നോ എ​ന്ന കാ​ര്യ​വും അ​ന്വേ​ഷി​ക്കേ​ണ്ടി​വ​രും.

Related posts

Leave a Comment