മദ്യ ലഹരിയിൽ വാക്കു തർക്കം;  കി​ളി​മാ​നൂ​രി​ൽ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു;  ര​ണ്ടുപേ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ല​ഹ​രി​യി​ൽ ഉ​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു. കി​ളി​മാ​നൂ​ർ ത​ട്ട​ത്തു​മ്മ​ല പ​റ​ണ്ട​ക്കു​ഴി ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സ​ഞ്ജു (29) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര​യോ​ടെ ത​ട്ട​ത്തു​മ്മ​ല പ​റ​ണ്ട​ക്കു​ഴി ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. സ​ഞ്ജു​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ത​ട്ട​ത്തു​മ്മ​ല സ്വ​ദേ​ശി​ക​ളാ​യ അ​ൽ അ​മീ​ൻ, അ​ൽ മു​ബീ​ൻ എ​ന്നി​വ​രെ കി​ളി​മാ​നൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് ഭാ​ഷ്യം ഇ​ങ്ങ​നെ- രാ​ത്രി​യി​ൽ നി​ല​മേ​ലി​ലെ ഒ​രു ബാ​റി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ സ​ഞ്ജു, ഷി​ബു എ​ന്നി​വ​രും അ​ൽ അ​മീ​ൻ, അ​ൽ മു​ബീ​ൻ , അ​ൽ​താ​ഫ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​വും ത​മ്മി​ൽ വാ​ക്കേ​റ്റം ഉ​ണ്ടാ​യി. പി​ന്നീ​ട് ബാ​റി​ൽ നി​ന്നും വീ​ട്ടി​ലേ​ക്ക് പോ​ക​വെ ത​ട്ട​ത്തു​മ്മ​ല പ​റ​ണ്ട​ക്കു​ഴി​യി​ൽ വ​ച്ച് ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ വീ​ണ്ടും സം​ഘ​ർ​ഷം ഉ​ണ്ടാ​യി. ഇ​തേ തു​ട​ർ​ന്ന് അ​ൽ അ​മീ​ൻ ക​ത്തി​യെ​ടു​ത്ത് സ​ഞ്ജു​വി​നെ​യും ഷി​ബു​വി​നെ​യും കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു.

പ​രി​ക്കേ​റ്റ സ​ഞ്ജു​വി​നെ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഷി​ബു​വി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഘ​ർ​ഷ​ത്തി​ലേ​ർ​പ്പെ​ട്ട ഇ​രു കൂ​ട്ട​രും പ​രി​ച​യ​ക്കാ​രാ​ണ്. പ്ര​തി അ​ൽ അ​മീ​ൻ ഇ​റ​ച്ചിക്ക​ച്ച​വ​ടം ന​ട​ത്തി​വ​രു​ന്ന​യാ​ളാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

കി​ളി​മാ​നൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി സ​ഞ്ജു​വി​ന്‍റെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Related posts