പാലക്കാട്ടേക്ക് വീണ്ടും കാട്ടാനകൾ എത്തുന്നു; ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ നീങ്ങുന്ന കാ​ട്ടാ​ന​ക​ൾ മ​ണ്ണൂ​രി​ലെത്തി

പാ​ല​ക്കാ​ട്: ര​ണ്ടു ദി​വ​സ​മാ​യി ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ നീ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ൾ ഇ​ന്നു​രാ​വി​ലെ എ​ത്തി​നി​ല്ക്കു​ന്ന​തു മ​ണ്ണൂ​രി​ൽ.
ധോ​ണി വ​ന​മേ​ഖ​ല​യി​ൽനി​ന്നും പു​റ​പ്പെ​ട്ടു മു​ണ്ടൂ​ർ മേ​ഖ​ല​യി​ലൂ​ടെ തൃ​ശൂ​രി​ലെ കു​ത്താ​ന്പു​ള്ളി വ​രെ​യെ​ത്തി​യി​രു​ന്നു. അ​വി​ടെനി​ന്നും വ​ന​പാ​ല​ക​രു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ തി​രി​ച്ചു സ​ഞ്ച​രി​ച്ചു തു​ട​ങ്ങി​യ കാ​ട്ടാ​ന​ക​ൾ ഇ​പ്പോ​ൾ ഒ​റ്റ​പ്പാ​ല​ത്തി​ന​ടു​ത്തു മ​ണ്ണൂ​രി​ലെ​ത്തി​യി​ട്ടു​ണ്ട്.

തോ​ട്ട​ങ്ങ​ളും പു​ഴ​യോ​ര​വു​മു​ള്ള പ്ര​ദേ​ശ​മാ​ണി​ത്. മു​ണ്ടൂ​ർ വ​ന​മേ​ഖ​ല​യി​ലെ​ത്തി​ക്കാ​നാ​ണ് വ​ന​പാ​ല​ക​രു​ടെ നീ​ക്കം. ഇ​ന്നു​ച്ച​യ്ക്കുശേ​ഷം വ​ന​പാ​ല​ക​രു​ടെ യോ​ഗം ന​ട​ക്കു​ന്നു​ണ്ട്. കാ​ട്ടാ​ന​ക​ളെ നി​യ​ന്ത്രി​ക്കാ​നു​ള്ള തീ​രു​മാ​ന​ങ്ങ​ൾ ച​ർ​ച്ച​യി​ലു​ണ്ടാ​കും.

Related posts