കാ​ട്ടു​പ​ന്നി ഇ​ടി​ച്ച് തെ​റി​പ്പി​ച്ച ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് കാ​ഴ്ച ന​ഷ്ട​പ്പെ​ട്ടു; സംഭവം കാളികാവില്‍

കാ​ളി​കാ​വ്: കാ​ട്ടു​പ​ന്നി ഇ​ടി​ച്ച് തെ​റി​പ്പി​ച്ച് പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​ന്‍റെ കാ​ഴ്ച ശ​ക്തി ന​ഷ്ട​പ്പെ​ട്ടു. പു​ല്ല​ങ്കോ​ടി​ലെ പ​ണ്ടാ​ര​പ്പെ​ട്ടി അ​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ മ​ഹ​ജൂ​ബി(42) നാ​ണ് പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. മൂ​ന്ന് മാ​സ​ത്തി​ലേ​റെ​യാ​യി ഇ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​ണ്.

ക​ഴി​ഞ്ഞ റം​സാ​ൻ മാ​സ​ത്തി​ൽ ഉ​ദ​രം​പൊ​യി​ലി​ൽ നി​ന്ന് നോ​ന്പ് തു​റ​ന്ന് പു​ല്ല​ങ്കോ​ടു​ള്ള വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ വെ​ടി​വെ​ച്ച​പാ​റ​യി​ൽ വച്ചാ​ണ് മ​ഹ​ജൂ​ബ് എ​ന്ന നാ​ണി​യെ കാ​ട്ടുപ​ന്നി ആ​ക്ര​മി​ച്ച​ത്. കാ​ലും കൈയും ഒ​ടി​ഞ്ഞ​തി​ന് പു​റ​മെ ക​ണ്ണി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

ബൈ​ക്ക് ഇ​ടി​ച്ച് തെ​റി​പ്പി​ച്ച മ​ഹ​ജൂ​ബി​നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‌ പ്ര​വേ​ശി​പ്പി​ച്ചു. ക​ണ്ണി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നാ​ലാ​ണ് എ​റ​ണാ​കു​ള​ത്ത് പ്ര​വേ​ശി​പ്പി​ച്ച​ത്. . കാ​ലി​ന് ക​ന്പി​യി​ട്ട​തി​ന് ശേ​ഷം വീ​ണ്ടും ക​ണ്ണ് പ​രി​ശോ​ധ​നയ്​ക്ക് എ​റ​ണാ​കു​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്.

സ്കൂ​ളി​ൽ പ​ഠി​ക്കു​ന്പോ​ഴാ​ണ് മ​ഹ​ജൂ​ബി​ന് ര​ണ്ട് ക​ണ്ണു​ക​ൾ​ക്കും കാ​ഴ്ച മ​ങ്ങി​യ​ത്. തു​ട​ർ​ന്ന് ഒ​രു ക​ണ്ണ് മാ​റ്റി വച്ചു. ഇ​പ്പോ​ൾ പ​ന്നി​യു​ടെ അ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത് മാ​റ്റി വച്ച ക​ണ്ണി​നാ​ണ്. കാ​ഴ്ച ഇ​ല്ലാ​താ​യ​തോ​ടെ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് നാ​ണി.

ഇ​ല​ക്‌ട്രീഷനാ​യി ജോ​ലി ചെ​യ്യു​ന്ന നാ​ണി​യു​ടെ ക​ണ്ണു​ക​ൾ വീ​ണ്ടും മാ​റ്റി വെ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. കാ​ട്ടു​പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മേ​ഖ​ല​യി​ൽ മു​ന്പും നി​ര​വ​ധി പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്കാ​ണ് കാ​ട്ടു​പ​ന്നി​ക​ളു​ടെ അ​ക്ര​മ​ണം ഉണ്ടാകാറു​ള്ള​ത്.

Related posts