ബൈ​ക്കി​ൽ പെ​ട്രോ​ൾ അ​ടി​ക്കു​ന്ന​തി​നിടെ തീ ​പ​ട​ർ​ന്നു; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സംഭവം മലപ്പുറത്ത്‌

മ​ല​പ്പു​റം: പ​ന്പി​ൽ​ നി​ന്നും ബൈ​ക്കി​ൽ പെ​ട്രോ​ൾ അ​ടി​ക്കു​ന്ന​തി​നി​യി​ൽ തീ ​പ​ട​ർ​ന്നു. പെ​ട്രോ​ൾ​പ​ന്പ് ജീ​വ​ന​ക്കാ​രു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ മൂ​ലം വ​ൻ​അ​പ​ക​ടം ഒ​ഴി​വാ​യി. തി​രു​വോ​ണ​നാ​ളി​ൽ വൈ​കി​ട്ടോ​ടെ മ​ല​പ്പു​റം മൈ​ല​പ്പു​റ​ത്തെ പെ​ട്രോ​ൾ പ​ന്പി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പെ​ട്രോ​ൾ അ​ടി​ക്കാ​ൻ എ​ത്തി​യ മോ​ട്ടോ​ർ ബൈ​ക്കി​നാ​ണ് പെ​ട്രോ​ൾ അ​ടി​ച്ചു ക​ഴി​ഞ്ഞ് യാ​ത്ര​ക്കാ​ര​ൻ പ​ണം ന​ൽ​കു​ന്ന​തി​നി​ട​യി​ൽ തീ ​പ​ട​ർ​ന്ന​ത്. ഇ​തോ​ടെ ഉ​ട​മ ബൈ​ക്ക് ത​ള്ളി​യി​ട്ട് ഇ​റ​ങ്ങി​യോ​ടി. ഉ​ട​ൻ ത​ന്നെ പെ​ട്രോ​ൾ പ​ന്പി​ലെ ജീ​വ​ന​ക്കാ​ർ ഫ​യ​ർ എ​ക്സി​റ്റ് ഉ​പ​യോ​ഗി​ച്ച് തീ ​കെ​ടു​ത്തു​ക​യാ​യി​രു​ന്നു.
തീ ​പ​ട​രാ​നു​ണ്ടാ​യ കാ​ര​ണ​ം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Related posts