വ​ള​ർ​ത്തു​നാ​യ​യെ മ​രു​ന്നു ന​ൽ​കി മ​യ​ക്കി മൂ​ന്നു വീ​ടു​ക​ളി​ൽ ക​വ​ർ​ച്ച; 12.42 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം ന​ഷ്ട​മാ​യി; സി​സി ടി​വി കാ​മ​റ​ക​ളു​ടെ ഹാ​ർ​ഡ് ഡി​സ്ക്കു​ക​ളും മോ​ഷ്ടി​ച്ചു

മ​ഞ്ചേ​ശ്വ​രം : ഹൊ​സ​ങ്ക​ടി​യി​ൽ മൂ​ന്നു വീ​ടു​ക​ൾ കു​ത്തി​ത്തു​റ​ന്ന് 35 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 40,000 രൂ​പ​യും ക​വ​ർ​ന്നതായി പരാതി. ര​ണ്ടു വീ​ടു​ക​ളി​ലെ സി​സി ടി​വി കാ​മ​റ​ക​ളു​ടെ ഹാ​ർ​ഡ് ഡി​സ്ക്കുക​ളും മോ​ഷ്ടാ​ക്ക​ൾ അപഹരിച്ചു.

ഹൊ​സ​ങ്ക​ടി മ​ജ​ബ​യ​ലി​ലെ ശൈ​ലേ​ഷ്, പ്ര​വാ​സി മു​ഹ​മ്മ​ദ് ഹ​നീ​ഫ, പ​ഴ​യ ഇ​ൻ​സൈ​ഡ് സി​നി​മാ ടാ​ക്കീ​സി​ന് സ​മീ​പ​ത്തെ പ്ര​വാ​സി ജ​മാ​ൽ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

ശൈ​ലേ​ഷി​ന്‍റെ വീ​ട്ടി​ലെ വ​ള​ർ​ത്തു​നാ​യ​യെ മ​യ​ക്കിക്കി​ട​ത്തി​യ ശേ​ഷ​മാ​ണ് ക​വ​ർ​ച്ച. കോ​ഴി​യി​റ​ച്ചി​യി​ൽ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി​യാ​ണു നാ​യ​യെ മ​യ​ക്കിക്കിട​ത്തി​യ​തെ​ന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. പ​ട്ടി​ക്കൂ​ടി​ന് സ​മീ​പ​ത്താ​യി കോ​ഴി​യി​റ​ച്ചി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ചി​ത​റി​ക്കി​ട​ന്നി​രു​ന്നു. ശൈ​ലേ​ഷി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് 19 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​വും 40,000 രൂ​പ​യു​മാ​ണ് ക​വ​ർ​ന്ന​ത്.

Related posts