കോ​വി​ഡ് ബാ​ധി​ച്ച് നെ​ഗ​റ്റീ​വാ​യ​വ​രു​ടെ വീ​ടു​ക​ളി​ൽ സാ​നി​റ്റൈ​സ് ചെ​യ്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ്


അ​മ്പ​ല​പ്പു​ഴ: ​കോ​വി​ഡ് ബാ​ധി​ച്ച് നെ​ഗ​റ്റീ​വ് ആയ​വ​രു​ടെ വീ​ടു​ക​ളി​ൽ സാ​നി​റ്റൈ​സ് ചെ​യ്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്്. അ​മ്പ​ല​പ്പു​ഴ തെ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ക​വി​ത​യാ​ണ് ത​ന്‍റെ വാ​ർ​ഡി​ലെ വി​വി​ധ വീ​ടു​ക​ളി​ൽ സാ​നി​റ്റൈ​സ് ചെ​യ്യാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.​

സാ​നി​റ്റൈ​സ് ചെ​യ്യാ​നാ​യി ക​ഴി​ഞ്ഞ ദി​വ​സം എ​ല്ലാ വാ​ർ​ഡി​ലേ​ക്കും സ്പ്രെ​യ​ർ ന​ൽ​കി​യി​രു​ന്നു. ഇ​തു​പ​യോ​ഗി​ച്ചാ​ണ് ജാ​ഗ്ര​താ സ​മി​തി​യം​ഗം അ​നു​കോ​യി​ക്ക​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ്റ് ഏ​റ്റെ​ടു​ത്ത​ത്.​

പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ 13 ഓ​ളം കോ​വി​ഡ് ബാ​ധി​ത​രാ​ണു​ള്ള​ത്.​ ഇ​വ​ർ നെ​ഗ​റ്റീ​വാ​കു​ന്ന മു​റ​യ്ക്ക് വീ​ടു​ക​ളി​ലെ​ത്തി പി​ന്നീ​ട് സാ​നി​റ്റൈ​സ് ചെ​യ്യു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ക​വി​ത പ​റ​ഞ്ഞു.​

Related posts

Leave a Comment