മ​ദ്യ​പി​ച്ചു ബ​ഹ​ള​മു​ണ്ടാ​ക്കി; കൊ​ല്ല​ത്ത് പോ​ളിം​ഗ് ഓ​ഫി​സ​റെ പു​റ​ത്താ​ക്കി; പോ​ലീ​സ് കേ​സ്

 

കൊ​ല്ലം: മ​ദ്യ​പി​ച്ചു ബ​ഹ​ള​മു​ണ്ടാ​ക്കി​യ പോ​ളിം​ഗ് ഓ​ഫി​സ​റെ പു​റ​ത്താ​ക്കി. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര വെ​ട്ടി​ക്ക​വ​ല ക​മു​കി​ൻ​കോ​ട് മൂ​ലം​കു​ഴി അ​ങ്ക​ണ​വാ​ടി ബൂ​ത്തി​ലെ പോ​ളിം​ഗ് ഓ​ഫി​സ​റെ​യാ​ണു മാ​റ്റി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണു സം​ഭ​വം. രാ​ത്രി മ​ദ്യ​പി​ച്ച ബ​ഹ​ള​മു​ണ്ടാ​ക്കി​യെ​ന്ന പ്രി​സൈ​ഡിം​ഗ് ഓ​ഫി​സ​റു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് ഇ​യാ​ളെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക്കി. വൈ​ദ്യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ മ​ദ്യ​പി​ച്ച​താ​യി തെ​ളി​ഞ്ഞു. ഇ​തോ​ടെ പ​ക​രം ആ​ളെ നി​യ​മി​ച്ചു.

കൊ​ല്ല​ത്ത് സി​പി​എം ചി​ഹ്നം പ​തി​ച്ച മാ​സ്ക് ധ​രി​ച്ചു ഡ്യൂ​ട്ടി​ക്കെ​ത്തി​യ പ്രി​സൈ​ഡിം​ഗ് ഓ​ഫി​സ​റെ​യും മാ​റ്റി. കൊ​റ്റ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ള​ശേരി വാ​ർ​ഡി​ലെ ഒ​ന്നാം ന​ന്പ​ർ ബൂ​ത്തി​ലാ​ണു സം​ഭ​വം. വി​ഷ​യം അ​ന്വേ​ഷി​ച്ചു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ആ​ർ​ഡി​ഒ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.

Related posts

Leave a Comment