ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ആ​യു​ധ​പ​രി​ശീ​ല​നം നി​രോ​ധി​ക്കും; പ​രി​ശീ​ല​ന​ത്തി​നെ​തി​രെ നി​യ​മ​നി​ർ​മ്മാ​ണം കൊ​ണ്ടുവരുമെന്ന് പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ആ​യു​ധ​പ​രി​ശീ​ല​നം നി​രോ​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. ആ​യു​ധ​പ​രി​ശീ​ല​ന​ത്തി​നെ​തി​രെ നി​യ​മ​നി​ർ​മ്മാ​ണം കൊ​ണ്ട് വ​രു​മെ​ന്ന് അ​ദ്ദേ​ഹം സ​ഭ​യെ അ​റി​യി​ച്ചു.

ആ​യു​ധ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​വ​രെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​രെ ഒ​റ്റ് കൊ​ടു​ക്കു​ന്ന പോ​ലീ​സി​ന്‍റെ ന​ട​പ​ടി അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വി​വ​രം ന​ൽ​കു​ന്ന​വ​രെ സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കു​മെ​ന്നും ഇ​തി​നാ​യി ച​ട്ട​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ഉ​ണ്ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ​ത്തെ വി.​ഡി. സ​തീ​ശ​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts