റോഡില്‍ ഒരാള്‍ പഴം നല്‍കാന്‍ ശ്രമിച്ചപ്പോള്‍ പാപ്പാന്‍ വേണ്ടെന്നുപറഞ്ഞു! പഴയന്നൂരിൽ ആ​ന ഇ​ട​ഞ്ഞോ​ടി

പ​ഴ​യ​ന്നൂ​ർ: ആ​ന ഇ​ട​ഞ്ഞോ​ടി​യ​തു പ​രി​ഭ്രാ​ന്തി പ​ര​ത്തി. ചി​റ​യ്ക്ക​ൽ ശ​ബ​രീ​നാ​ഥ് എ​ന്ന ആ​ന​യാ​ണ് ന​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പ​ഴ​യ​ന്നൂ​ർ വെ​ള്ളാ​ർ​കു​ളം അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​വച്ച് ഇ​ട​ഞ്ഞോ​ടി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 7.45ഓ​ടെ​യാ​ണ് സം​ഭ​വം. ആ​ന​യെ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ഒ​രാ​ൾ പ​ഴം ന​ൽ​കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പാ​പ്പാ​ൻ വേ​ണ്ടെ​ന്നുപ​റ​ഞ്ഞ​തി​നെതു​ട​ർ​ന്നാ​ണ് ആ​ന ഇ​ട​ഞ്ഞോ​ടി​യ​തെ​ന്നു പ​റ​യു​ന്നു. ജ​ന​വാ​സ മേ​ഖ​ല​യി​ലൂ​ടെ ഓ​ടി​യ ആ​ന​യെ പി​ന്നീ​ട് കോ​ഴി​ക്കാ​ട് പൂ​നം ഭാ​ഗ​ത്തു കൊ​ട​വം​പാ​ട​ത്തു പ്ര​കാ​ശ​ന്‍റെ റ​ബ​ർ തോ​ട്ട​ത്തി​ൽവച്ച് ത​ള​ച്ചു.

ആ​ന​യെ ക​യ​റ്റി​ക്കൊ​ണ്ടു​വ​ന്നി​രു​ന്ന വാ​ഹ​നം കാ​യാ​ന്പൂ​വം ഭാ​ഗ​ത്തുവച്ച് കേ​ടാ​യ​തി​നെതു​ട​ർ​ന്നാ​ണ് ആ​ന​യെ തി​രു​വി​ല്വാ​മ​ല ആ​ക്ക​പ്പറ​ന്പ് ഭാ​ഗ​ത്തേ​ക്ക് ഉ​ത്സ​വ​ത്തി​നായി ന​ട​ത്തി​ക്കൊ​ണ്ടു​പോ​യി​രു​ന്ന​ത്. ആ​ന​പ്പു​റ​ത്തു​ണ്ടാ​യി​രു​ന്ന പാ​പ്പാ​ൻ വി​നു രാ​ഹു​ലി​നെ വ​ലി​ച്ചു താ​ഴെ​യി​ട്ടെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വ​ന​പാ​ല​ക​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts