കെട്ടിടനിർമാണ സാമഗ്രികൾ വിൽക്കുന്ന കടകളുടെ പ്രവർത്തനസമയം കൂട്ടണമെന്ന്! പോ​ലീ​സ് പി​ഴ ഈ​ടാ​ക്കു​ക​യും ക​ട​ക​ൾ അ​ട​പ്പി​ക്കു​ക​യും ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധം

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ണി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ജി​ല്ല​യി​ൽ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന കെ​ട്ടി​ട നി​ർ​മാ​ണ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സ​മാ​ക്കി ചു​രു​ക്കി​യ ന​ട പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ള​ക്്ട​റു​ടെ ഉ​ത്ത​ര​വ് അ​റി​യാ​തെ ക​ട തു​റ​ന്ന വ്യാ​പാ​രി​ക​ളി​ൽ​നി​ന്നും പോ​ലീ​സ് പി​ഴ ഈ​ടാ​ക്കു​ക​യും ക​ട​ക​ൾ അ​ട​പ്പി​ക്കു​ക​യും ചെ​യ്ത​തി​ൽ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.

ഇ​തു മൂ​ലം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ത​ട​സം നേ​രി​ടു​ക​യും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

മ​റ്റു പ​ല വി​ഭാ​ഗം ക​ട​ക​ൾ​ക്കും ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സം തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടും ആ​യി​ര​ക്ക​ണ​ക്കി​നു പേ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ന്ന നി​ർ​മാ​ണ​മേ​ഖ​ല​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഈ ​തീ​രു​മാ​ന​മെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.

നി​ർ​മാ​ണ മേ​ഖ​ല​യി​ലു​ണ്ടാ​യ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കെ​ട്ടി​ട നി​ർ​മാ​ണ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ പ​ഴ​യ​തു​പോ​ലെ എ​ല്ലാ ദി​വ​സ​വും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു അ​നു​വാ​ദം ന​ൽ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. തോ​മ​സു​കു​ട്ടി മു​തു​പു​ന്ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​കെ.​എ​ൻ. പ​ണി​ക്ക​ർ, ഭാ​ര​വാ​ഹി​ക​ളാ​യ മു​ജീ​ബ് റ​ഹ്മാ​ൻ, മാ​ത്യു ചാ​ക്കോ, പി.​സി. അ​ബ്ദു​ൾ ല​ത്തീ​ഫ്, വി.​സി. ജോ​സ​ഫ്, കെ.​ജെ. മാ​ത്യു, ടി.​കെ. രാ​ജ​ൻ, കെ.​എ. വ​ർ​ഗീ​സ്, ഫി​ലി​പ്പ് മാ​ത്യു ത​ര​ക​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment