കൊല്ലത്ത് കാ​ണാ​താ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി തെര​ച്ചി​ൽ തു​ട​രു​ന്നു; ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു

കൊ​ല്ലം: നീ​ണ്ട​ക​ര​യി​ൽ​നി​ന്ന് ക​ഴി​ഞ്ഞ​ ദി​വ​സം മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യി വ​ള്ളം​മ​റി​ഞ്ഞ് കാ​ണാ​താ​യ ര​ണ്ട് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി രാ​വി​ലെ​ മു​ത​ൽ വീ​ണ്ടും തെ​ര​ച്ചി​ൽ തു​ട​ങ്ങി.​ ജോ​ൺ​ബോ​സ് കോ, ​ലൂ​ർ​ഥ് രാ​ജ് എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. കാ​ണാ​താ​യ മൂ​ന്നു​പേ​രി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കഴിഞ്ഞ ദിവസം അ​ഞ്ചു​തെ​ങ്ങി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

ത​മി​ഴ്നാ​ട് കൊ​ല്ലംകോ​ട് നീ​രോ​ടി​തോ​ണി തു​റ​യി​ൽ സ​ഹാ​യ​രാ​ജി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ട​ലി​ൽ ഒ​ഴു​കി​ന​ട​ക്കു​ന്ന​നി​ല​യി​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ട്ടു​ക​ൾ കൂ​ടാ​തെ മ​റൈ​ൻ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്, കോ​സ്റ്റ​ൽ പോ​ലീ​സി​ന്‍റെ ബോ​ട്ടു​ക​ളും തെ​ര​ച്ചി​ലി​ന് പോ​യി​ട്ടു​ണ്ട്. വി​ഴി​ഞ്ഞ​ത്തു​ നി​ന്നു​ള്ള ക​പ്പ​ലും തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് കോ​സ്റ്റ​ൽ സി​ഐ പ​റ​ഞ്ഞു.

Related posts