‘ചേരിപ്പോര് നിർത്തി ഭരണത്തിൽ ശ്രദ്ധിക്കൂ’; പോര് തുടർന്നാൽ കോട്ടയം ന​ഗ​ര​സ​ഭാ ഭ​ര​ണത്തിൽ യുഡിഎഫിന് സംഭവിക്കുന്നത്


കോ​ട്ട​യം: ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​യാ​യി യു​ഡി​എ​ഫി​ലെ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ വീ​ണ്ടും തെര ഞ്ഞെടുക്കപ്പെട്ടെങ്കിലും കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ ചേ​രി​പ്പോ​ര് തു​ട​ർ​ന്നാ​ൽ ന​ഗ​ര​സ​ഭാ ഭ​ര​ണം ഇ​നി​യും യു​ഡി​എ​ഫി​നു ന​ഷ്ട​പ്പെ​ടാം.

ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ബി. ​ഗോ​പ​കു​മാ​ർ, കൗ​ണ്‍​സി​ല​ർ ബി. ​സ​ന്തോ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന മു​ന്ന​ണി​യാ​ണു ന​ഗ​ര​സ​ഭ ഭ​ര​ണം നി​യ​ന്ത്രി​ക്കു​ന്ന​ത്.

ഇ​വ​ർ​ക്കു​ള്ളി​ലെ പ​ട​ല​പ്പി​ണ​ക്കമാണ് ക​ഴി​ഞ്ഞ ത​വ​ണ ബി​ൻ​സി​യു​ടെ സ്ഥാ​ന​ത്യാ​ഗ​ത്തി​ൽ വ​രെ എ​ത്തി​ച്ചത്.ബി. ​ഗോ​പ​കു​മാ​റും ബി. ​സ​ന്തോ​ഷ് കു​മാ​റും കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ ര​ണ്ടു ചേ​രി​യി​ലാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഇ​വ​ർ​ക്കി​ട​യി​ലു​ള്ള പ​ട​ല​പ്പി​ണ​ക്ക​മാ​ണു ഭ​ര​ണ​ത്ത​ക​ർ​ച്ച​യി​ലേ​ക്ക് എ​ത്തി​ച്ച​ത്. വീ​ണ്ടും പോ​ര് ക​ന​ത്താ​ൽ ന​ഗ​ര​സ​ഭാ ഭരണം കൈ​വി​ട്ടു​പോ​കു​ം.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​ന് തി​രു​വ​നന്ത​പു​ര​ത്ത് പോ​യ ​ദി​നം ചേ​ർ​ന്ന കൗ​ണ്‍​സി​ൽ യോ​ഗം നി​യ​ന്ത്രി​ച്ച​ത് വൈ​സ്ചെ​യ​ർ​മാ​ൻ ബി. ​ഗോ​പ​കു​മാ​റാ​യി​രു​ന്നു.

അ​ന്ന് ചെ​യ​ർ​പേ​ഴ്സണിനെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച് ബി. ​ഗോ​പ​കു​മാ​ർ മാ​ധ്യ​മ​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.തു​ട​ർ​ന്നു എ​ൽ​ഡി​എ​ഫ് കൃ​ത്യ​ത​യോ​ടെ നീ​ക്കി​യ ക​രു​ക്ക​ൾ ഫ​ലം ക​ണ്ടു. ബി​ൻ​സി സെ​ബാ​സ്റ്റ്യ​നെ​തിരേ പ്ര​തി​ഷേ​ധ​വും തു​ട​ർ​ന്നു.

അ​വി​ശ്വാ​സ​വും എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്നു. കോ​ണ്‍​ഗ്ര​സി​ന്‍റെ ബി ​ടീ​മാ​ണു കോ​ട്ട​യ​ത്ത് ബി​ജെ​പി എ​ന്നു​ള്ള ആ​രോ​പ​ണം നീ​ക്കാ​ൻ അ​വ​ർ എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​ത്തെ പി​ന്തു​ണ​ച്ചു.

എ​ന്നാ​ൽ ഇ​ന്ന​ലെ ന​ട​ന്ന ചെ​യ​ർ​പേ​ഴ്സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ആ​രെ​യും പി​ന്തു​ണ​ച്ചി​ല്ല.ന​ല്ല​ രീ​തി​യി​ൽ മു​ന്നോ​ട്ടു​പോ​യി​രു​ന്ന ന​ഗ​ര​സ​ഭാ ഭ​ര​ണ​ത്തെ എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും ചേ​ർ​ന്ന് അ​ട്ടി​മ​റി​ക്കു​ക​യാ​യി​രു​ന്നു.

ക​ക്ഷി, രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ ന​ഗ​ര വി​ക​സ​ന​ത്തി​നു​ത​കു​ന്ന പ​ദ്ധ​തി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നു ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment