എംസി റോഡിൽ  കോഴി മാലിന്യം തള്ളുന്നത് പതിവാകുന്നു; നടപടി വേണമെന്ന ആവശ്യവുമായി  നാട്ടുകാർ

ച​ങ്ങ​നാ​ശേ​രി: എം​സി റോ​ഡി​ൽ കോ​ഴി​ക്ക​ട​യി​ലെ മാ​ലി​ന്യം ത​ള്ളു​ന്ന​തി​നു പ​രി​ഹാ​ര​മി​ല്ല. വ്യാ​ഴാ​വ്ച രാ​ത്രി​യി​ലാ​ണ് ഇ​ടി​ഞ്ഞി​ല്ല​ത്തി​നു സ​മീ​പം എം​സി റോ​ഡി​ൽ കോ​ഴി​ക്ക​ട​യി​ലെ മാം​സാ​വി​ശി​ഷ്ട​ങ്ങ​ൾ റോ​ഡി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ത​ള്ളി​യ​ത്.

ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നു കോ​ട്ട​യം​വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വു സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്. രാ​ത്രി​യി​ൽ പോ​ലും പോ​ലീ​സ് പെ​ട്രോ​ളിം​ഗ് ഉ​ള്ളി​ട​ത്താ​ണ് ഇ​ത്ത​ര​ത്തി​ൽ അ​തി​ക്ര​മം ന​ട​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ച​ങ്ങ​നാ​ശേ​രി ബൈ​പാ​സ് റോ​ഡി​ന്‍റെ ളാ​യി​ക്കാ​ട് ഭാ​ഗ​ത്ത് കോ​ഴി​ക്ക​ട​യി​ലെ മാ​ലി​ന്യം ത​ള്ളി​യി​രു​ന്നു.കോ​ഴി​ത്ത​ല​യും കാ​ലു​ക​ളും ചി​റ​കു​ക​ളും ഉ​ൾ​പ്പ​ടെ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന മാ​ലി​ന്യ​മാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ത​ള്ളു​ന്ന​ത്.

മ​ഴവെ​ള്ള​ത്തി​ൽ മാ​ലി​ന്യം റോ​ഡി​ലൂ​ടെ ഒ​ഴു​കി​യ​ത് വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു. കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ ​വ​ഴി​ക്ക് പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും ശ്ര​ദ്ധ തി​രി​ഞ്ഞ​തോ​ടെ​യാ​ണ് റോ​ഡ​രു​കി​ൽ കോ​ഴി​മാ​ലി​ന്യ​ങ്ങ​ളും ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ളും ത​ള്ളു​ന്ന​ത് വ്യാ​പ​ക​മാ​യ​ത്.

റോ​ഡ​രു​കി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന സാ​മൂ​ഹ്യ വി​രു​ദ്ധ സം​ഘ​ങ്ങ​ളെ പി​ടി​കൂ​ടാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment