കു​ന്ന​ത്തു​കാ​ട്ടി​ൽ പ​ത്തു​ദി​വ​സ​ത്തി​നി​ടെ കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ച​തു ര​ണ്ടു​ത​വ​ണ; അ​ടി​യ​ന്തി​ര ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

ക​ല്ല​ടി​ക്കോ​ട്: മ​ല​യോ​ര​മേ​ഖ​ല​യി​ലെ കു​ന്ന​ത്തു​കാ​ട്ടി​ൽ കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വെ​ളു​പ്പി​നു നാ​ലു​മ​ണി​യോ​ടെ​യാ​ണ്‌ ര​ണ്ടു കാ​ട്ടാ​ന​ക​ൾ പാ​പ്പി​നി​ശേ​രി ബി​നു​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ​ത്തി വാ​ഴ​ക​ളും ക​മു​കും കൊ​ക്കോ​യും ന​ശി​പ്പി​ച്ച​ത്. സ​മീ​പ​ത്തെ ച​ന്ദ്ര​ന്‍റെ കൃ​ഷി​യി​ട​ത്തി​ലും കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

വൈ​ദ്യു​തി​വേ​ലി നി​ർ​മി​ച്ച് കൃ​ഷി​യി​ട​ങ്ങ​ൾ​ക്കു സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും കാ​ട്ടാ​ന​ക​ൾ ക​മ്പി​ക​ളി​ൽ മ​രം​മ​റി​ച്ചി​ട്ട് വൈ​ദ്യു​തി​ബ​ന്ധം വിഛേ​ദി​ച്ചാ​ണ് കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ​ത്. 10 ദി​വ​സം​മു​മ്പാ​ണ് സ​മീ​പ​ത്തെ ജോ​സ് തു​റ​യ്ക്ക​ലി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ​ത്തി വാ​ഴ​യ​ട​ക്ക​മു​ള്ള കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ച​ത്.

വ​നം​വ​കു​പ്പി​ന്‍റെ ദ്രു​ത​ക​ർ​മ​സേ​ന സ്ഥ​ല​ത്തെ​ത്തി ആ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് ക​യ​റ്റി​വി​ട്ടു. നി​ര​ന്ത​ര​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടാ​ന​ക​ളെ വ​ന​ത്തി​നു​ള്ളി​ൽ ത​ന്നെ നി​ർ​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Related posts

Leave a Comment