യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക്! സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്കു​ചെ​യ്യു​ന്ന കു​മ​ളി – കൊ​ന്ന​ക്കാ​ട് കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ ദാ​ഹ​ജ​ലം ലഭ്യമാണ്‌

പീ​രു​മേ​ട്: സ്വ​ക്യാ​ര്യ ബ​സി​ലെ യാ​ത്ര​ക​ളി​ലു​ണ്ടാ​യ ദു​ര​നു​ഭ​വ​ങ്ങ​ൾ അ​ടു​ത്തി​ടെ ഏ​റെ ച​ർ​ച്ച​യാ​കു​ന്പോ​ൾ കു​മ​ളി – കൊ​ന്ന​ക്കാ​ട് കെഎ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ജ​ന​പ്രി​യ​മാ​കു​ന്നു. യാ​ത്ര​ക്കാ​ർ​ക്ക് കു​ടി​വെ​ള്ളം വി​ത​ര​ണം​ചെ​യ്താ​ണ് ബ​സ് ഡ്രൈ​വ​ർ അ​ഭി​ലാ​ഷ് മാ​ത്യു​വും ന​ജി​മു​ദീ​നും മാ​തൃ​ക​യാ​കു​ന്ന​ത്.

കു​മ​ളി ഡി​പ്പോ​യി​ലെ ഏ​റെ തി​ര​ക്കു​ള്ള സ​ർ​വീ​സാ​ണ് കു​മ​ളി – കൊ​ന്ന​ക്കാ​ട്. 950 കി​ലോ​മീ​റ്റ​ർ താ​ണ്ടി​യു​ള്ള ഹൈ​റേ​ഞ്ചി​ൽ​നി​ന്നു​ള്ള ഏ​റ്റ​വും ദൂ​രം​കൂ​ടി​യ സ​ർ​വീ​സാ​ണി​ത്. മി​ക​ച്ച സേ​വ​ന​വും ന​ല്ല​വ​രാ​യ ജീ​വ​ന​ക്കാ​രു​മാ​ണ് ഈ ​സ​ർ​വീ​സി​നെ കൂ​ടു​ത​ൽ ജ​ന​പ്രി​യ​മാ​ക്കു​ന്ന​ത്.

പ്രാ​രം​ഭ​ഘ​ട്ട​മാ​യി എ​ല്ലാ ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്കും ഒ​രു​കു​പ്പി വെ​ള്ള​മാ​ണ് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം​ചെ​യ്ത​ത്. ഇ​തി​നാ​വ​ശ്യ​മാ​യ തു​ക​യും ജീ​വ​ന​ക്കാ​ർ​ത​ന്നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.ക​ടു​ത്ത വേ​ന​ലി​ൽ ദാ​ഹ​ജ​ലം യാ​ത്ര​ക്കി​ട​യി​ൽ അ​നി​വാ​ര്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​ർ ദാ​ഹ​ജ​ല വി​ത​ര​ണം എ​ന്ന ആ​ശ​യ​വു​മാ​യി മു​ന്നോ​ട്ടു​വ​ന്ന​ത്. ഇ​ത് യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്.

ബ​സ് യാ​ത്ര​ക്കാ​രു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തി​ന് കു​മ​ളി – കൊ​ന്ന​ക്കാ​ട് സ​ർ​വീ​സ് മു​ന്പും പേ​രു​കേ​ട്ടി​ട്ടു​ണ്ട്. ദീ​ർ​ഘ​ദൂ​ര യാ​ത്ര​യി​ലെ ഉ​ല്ലാ​സ​ത്തി​നാ​യി യാ​ത്ര​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ജീ​വ​ന​ക്കാ​ർ പാ​ട്ടു​കേ​ട്ട് യാ​ത്ര ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ബ​സി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. പ​ര​സ്പ​രം ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ ക​ണ്ട​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ട്ട്സാ​പ്പ് കൂ​ട്ടാ​യ്മ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ബ​സി​ന്‍റെ സ​മ​യ​ക്ര​മ​വും സ്ഥാ​ന​വും അ​റി​യാ​ൻ യാ​ത്ര​ക്കാ​ർ​ക്ക് ഈ ​കൂ​ട്ടാ​യ്മ സ​ഹാ​യ​ക​മാ​ണ്.

യാ​ത്ര​ക്കാ​ർ​ക്ക് കു​ടി​വെ​ള്ളം ന​ൽ​കു​ന്ന ജീ​വ​ന​ക്കാ​രു​ടെ പ​ദ്ധ​തി​ക്ക് സ​ഹാ​യ​വു​മാ​യി കു​മ​ളി കെ ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യും ’ആ​ന’​വ​ണ്ടി​യു​ടെ ആ​രാ​ധ​ക​രും മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ണ്ട്. കു​മ​ളി​യി​ൽ​നി​ന്നും ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചി​ന് പു​റ​പ്പെ​ടു​ന്ന ബ​സ് കു​ട്ടി​ക്കാ​നം, മു​ണ്ട​ക്ക​യം, പാ​ലാ, തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ, അ​ങ്ക​മാ​ലി, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, ചെ​റു​പു​ഴ​വ​ഴി പി​റ്റേ​ദി​വ​സം രാ​വി​ലെ 7.10-നു ​കൊ​ന്ന​ക്കാ​ട് എ​ത്തും. കൊ​ന്ന​ക്കാ​ടു​നി​ന്നും വൈ​കു​ന്നേ​രം 5.30-ന് ​ആ​രം​ഭി​ക്കു​ന്ന ബ​സ് പി​റ്റേ​ന്ന് രാ​വി​ലെ 7.50-ന് ​കു​മ​ളി​യി​ലെ​ത്തും.

Related posts